Chapter Title : നന്ദിനി [അജിത് കൃഷ്ണ]
ശ്രദ്ധിച്ചു...
കുട്ടൻ :എന്താ നന്ദിനി കുട്ടി കുളി കഴിഞ്ഞു ഇതുവരെ പോയില്ലേ... പിന്നെ ശ്യാം നിന്നെ ഞാൻ എവിടെ ഒക്കെ നോക്കി...
ശ്യാം :ഞാൻ ഇപ്പൊ ഇങ്ങോട്ട് വന്നത് ഉള്ളു...
നന്ദിനി :ഞാൻ കുളിച്ചു പോകുവാൻ നിൽക്കുമ്പോൾ
കുട്ടൻ :ഉം നീ പോ..
ഒരു അജ്ഞാപിച്ചത് പോലെ അവളെ നോക്കി പറഞ്ഞു. അവൾക്ക് അത് തീരെ ഇഷ്ടം ആയില്ല. ശ്യാമിന്റെ പെണ്ണുങ്ങളുമായ് ഉള്ള ഇടപെടൽ കുട്ടന് നന്നായി അറിയാമായിരുന്നു... അത് കൊണ്ട് തന്നെ അവൻ അവളോട് കൂടി ഇടപഴകുന്നത് ശെരി ആയ രീതിയിൽ ആകില്ല എന്ന് അവനു തോന്നി... നന്ദിനി വേഗം തന്നെ തറവാട്ടിലേക്ക് നടന്നു പോയി. അന്ന് രാത്രി എല്ലാവരും ചേർന്ന് ആഹാരം കഴിക്കുമ്പോൾ മുത്തശ്ശൻ പെട്ടെന്ന് ഒരു കാര്യം എടുത്തിട്ടു...
മുത്തശ്ശൻ :കുട്ടാ നീ ഇനി പോയ് കഴിഞ്ഞു എന്നാ വരിക...
കുട്ടൻ :അത് അവിടെ ചെന്നാലേ പറയാൻ പറ്റുള്ളൂ മുത്തശ്ശ...
മുത്തശ്ശൻ :ഞാനും നിന്റെ മുത്തശ്ശിയും ചേർന്ന് ഒരു തീരുമാനം എടുത്തു...
കുട്ടൻ :എന്താ മുത്തശ്ശ...
മുത്തശ്ശൻ :നിന്റെയും നന്ദിനി കുട്ടിയുടെയും കാര്യം തന്നെ....
നന്ദിനി പെട്ടെന്ന് മുത്തശ്ശനെ നോക്കി...
മുത്തശ്ശൻ :നീ എന്തായാലും പോയാൽ വൈകി വരുള്ളൂ എന്നാൽ പിന്നെ നമുക്ക് നിങ്ങളുടെ കല്യാണം അങ്ങ് നടത്തി വെക്കാം... കൊറോണ അല്ലെ അധികം ആളും പേരും ഒന്നും വേണ്ട..
അവൾ പെട്ടെന്ന് ശ്യാമിന്റെ മുഖത്തേക്ക് നോക്കി... അവൻ പേടിക്കണ്ട എന്ന രീതിയിൽ അവളോട് കണ്ണ് കാണിച്ചു... കുട്ടന് സത്യത്തിൽ ആ കാര്യത്തിൽ സന്തോഷം ഉണ്ടായിരുന്നു.. എന്നിട്ടും അവൻ അത് മുഖത്ത് കാണിക്കാതെ
💬 Comments
View all comments