0%

Chapter Title : നന്ദിനി [അജിത് കൃഷ്ണ]

സംസാരിക്കാൻ തുടങ്ങി...

കുട്ടൻ :എന്റെ പുറത്തേക്ക് ഉള്ള കാര്യങ്ങൾ ഒക്കെ ഏകദേശം റെഡി ആയിരിക്കുക ആണ് മുത്തശ്ശ..

മുത്തശ്ശൻ :അതിനു ഇപ്പോൾ എന്താ.. നീ പോകുമ്പോൾ അവളെ കൂടി കൊണ്ട് പൊക്കോ.. പുറത്തേക്ക് റെഡി ആകുമ്പോൾ തിരികെ കൊണ്ട് വന്നു വിട്ടാൽ മതി.. കാരണം നിശ്ചയം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞു.. നീ ഇങ്ങനെ കറങ്ങി അടിച്ചു നടന്നാൽ ഒന്നും എങ്ങും എത്തില്ല...

കുട്ടൻ നന്ദിനിയെ നോക്കി.. എന്നാൽ അവളുടെ മുഖത്ത് വിഷമം അല്ലാതെ ഒരു ഇത്തിരി പോലും സന്തോഷം അവൻ കണ്ടില്ല... എന്റെ നന്ദിനി കുട്ടിക്ക് ഇതെന്ത് പറ്റി എന്ന ചിന്തയിൽ ആയിരുന്നു കുട്ടനും..

മുത്തശ്ശി :മോനെ കുട്ടാ നീ നന്ദിനി കുഞ്ഞിന്റെ കാര്യം ആലോചിക്ക് അവൾ എത്ര നാൾ എന്ന് പറഞ്ഞു ആണ് ആ മോതിരം കൈയിൽ ഇട്ട് ഇങ്ങനെ കാത്തിരിക്കുന്നത്... അത് കൊണ്ട് ഞങ്ങൾ ഇത് അങ്ങ് തീരുമാനിച്ചു...

കുട്ടൻ :എന്നാൽ പിന്നെ അങ്ങനെ ആകട്ടെ...

നന്ദിനിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. അത് സന്തോഷം കൊണ്ട് ആണെന്ന് മുത്തശ്ശിയും മുത്തശ്ശനും കരുതി.. അവൾ പാത്രം എടുത്തു കഴുകാൻ ആയി പിറകിലേക്ക് പോയി... കുട്ടന് അത് ഒരു ആശ്വാസം ആയിരുന്നു... ഇനി താമസിപ്പിക്കേണ്ട എന്ന് അവനും മനസ്സിൽ കരുതിയിരുന്നു. അന്ന് രാത്രി ശ്യാം ബാൽക്കണിയിൽ തന്നെ ഇരുന്നു ഫോൺ യൂസ് ചെയ്യുന്നത് കുട്ടൻ കണ്ടു... പക്ഷേ കൂടുതൽ ഒന്നും ചോദിക്കാൻ അവൻ അങ്ങോട്ട്‌ പോയില്ല...
സത്യത്തിൽ അപ്പോൾ നന്ദിനി ശ്യാമുമായി ചാറ്റിങ്ങിൽ ആയിരുന്നു... കുട്ടൻ അപ്പോൾ ആണ് വാട്സ്ആപ്പ് വെറുതെ ചെക്ക് ചെയ്‍തത്.. അപ്പോൾ

💬 Comments

View all comments