Chapter Title : നന്ദിനി [അജിത് കൃഷ്ണ]
പക്ഷേ പുള്ളിക്കാരൻ ഒടുക്കത്തെ കാശ്കാരൻ ആണ്... അയാൾ സംസാരിക്കാൻ തുടങ്ങി...
" എന്നോടെ പേര് ദുരൈ... നാൻ വന്ത് തമിൽകാരൻ... എന്നോടെ ബിസിനസ് എല്ലാം ആൾ ഓവർ ഇന്ത്യയിലെ ഇറുക്ക്.. ബട്ട് എനക് ബാംഗ്ലൂർ താ റൊമ്പ പുടിക്കും...അതിൽ കുടക് റൊമ്പ പുടിക്കും... ഇങ്കെ ഉങ്കൾക്ക് ആഹേ എല്ലാം റെഡി പണ്ണി വെച്ചിരിക്ക്... ഫുഡ് റൂം എല്ലാം.. നിങ്ക എല്ലാരും നല്ല എൻജോയ് പണ്ണുങ്ക....
അയാൾ കേരള സാരി ഉടുത്തു വന്നിരിക്കുന്ന നന്ദിനിയെ പെട്ടന്ന് ശ്രദ്ധിച്ചു. കാരണം അവളുടെ വസ്ത്ര ധാരണ തന്നെ... നന്ദിനിയെ നോക്കി അയാൾ ചോദിച്ചു...
ദുരൈ :നീങ്ക കേരളവാ....
ശ്യാം :അതേ....
ദുരൈ :ഉം... ഉങ്ക പേര് എന്നമ്മ....
നന്ദിനി ശ്യാമിനെ നോക്കി...
ശ്യാം :പേര് പറഞ്ഞു കൊടുക്ക് നിന്നോട് ആണ് ചോദിക്കുന്നത്...
നന്ദിനി :നന്ദിനി...
ദുരൈ :ഓകെ ഇങ്കെ ഏതാവത് കുറവ് ഇറുക്കാ....
നന്ദിനി ശ്യാമിനോട് ചോദിച്ചു..
നന്ദിനി :ഇവിടെ കുഴപ്പം ഒന്നും ഇല്ലെന്ന് ആണോ ചോദിച്ചത്..
ശ്യാം :സൗകര്യങ്ങൾ ഒക്കെ ഇത് മതിയോ എന്നാണ്...
നന്ദിനി ഉറക്കെ പറഞ്ഞു...
നന്ദിനി :എല്ലാം ഓക്കേ ആണ്....
ദുരൈ :ഇരുന്നാ സൊള്ളുങ്ക.. ഇല്ലെങ്കിൽ മലയാളം എനിക്ക് അറിയാം കുറച്ചു...
നന്ദിനി തിരിച്ചു തലയാട്ടി കാണിച്ചു...
ദുരൈ :അപ്പോ എല്ലാരും ഫുഡ് സാപ്പിടുങ്കെ അപ്പുറം പേസലാം....
നന്ദിനി ശ്യാമിന്റെ മുഖത്ത് നോക്കിയപ്പോൾ ഭയങ്കര സന്തോഷം കണ്ടു. കാര്യം എന്തെന്ന് പോലും മനസ്സിൽ ആകാതെ നന്ദിനി അവിടെ ഇരുന്നു... ശ്യാം അവളെ കൂട്ടി വിശാലമായ ഡൈഗ്നിംഗ് ടേബിളിൽ പോയി ഇരുന്നു. ആദ്യമായ് ആണ് ഇത്രയും വലിയൊരു ഡിഗ്നിംഗ് ടേബിൾ കാണുന്നത്. അതിൽ ആണെങ്കിൽ ഒരുപാട് വിഭവങ്ങൾ തയ്യാറാക്കി വെച്ചിരിക്കുന്നത് കണ്ടു. നാടൻ ആഹാരം മാത്രം ശീലിച്ച അവൾക്ക് അതൊക്കെ ഒരു പുതുമ ആയിരുന്നു.അവിടെ ഇരുന്നു നന്നായി ആഹാരം കഴിച്ചു. ആഹാരം എല്ലാം കഴിഞ്ഞു വീണ്ടും എല്ലാവരും സോഫയിൽ തന്നെ തിരിച്ചു വന്നിരുന്നു... ശ്യാം അപ്പോൾ നന്ദിനിയോട് സംസാരിക്കാൻ തുടങ്ങി...
ശ്യാം :ഞാൻ പറയുന്നത് വ്യക്തമായി കേൾക്കണം...
നന്ദിനി തലയാട്ടി...
ശ്യാം :എന്റെ ലൈഫിൽ ഫോര്മാലിറ്റി അങ്ങനെ ഒന്നും
💬 Comments
View all comments