Chapter Title : നന്ദിനി [അജിത് കൃഷ്ണ]
അല്ലേ നിൽക്കുന്നത്. അത് കൊണ്ട് ഗുണം കൂടും...
കാല് നോക്കി കൊണ്ട് ശ്യാം പറഞ്ഞു...
ശ്യാം :സത്യം....!
അവന്റെ സംസാരവും മുഖത്തെ ഭാവങ്ങളും കണ്ടാൽ ആരും ചിരിച്ചു പോകും...
മുത്തശ്ശി :നീ എന്നെ കളിയാക്കുവാണോ എന്നൊരു സംശയം...
ശ്യാം :ഹേയ് ഇല്ല മുത്തശ്ശി....
മുത്തശ്ശി :പിന്നെ അവിടെ എങ്ങനാ ഫുഡ് ഒക്കെ നല്ലത് ആണോ മോനെ. കുട്ടൻ അതൊക്കെ കഴിക്കുമോ...
ശ്യാം :എനിക്ക് നാടൻ ഫുഡ് ഇഷ്ടം ആണ് അവൻ എല്ലാം കഴിക്കും... അവൻ ഏത് സാഹചര്യത്തിലും പൊരുത്തപ്പെടാൻ അറിയാം...
മുത്തശ്ശി :ചെറുപ്പത്തിലേ രണ്ട് കുഞ്ഞുങ്ങളെയും ഞങ്ങളെ ഏല്പിച്ചു പോയത് ആ.. ഒരു ഒറ്റ കുടുംബം പോലെ കഴിഞ്ഞത് ആണ്...
ശ്യാം :അറിയാം മുത്തശ്ശി അവൻ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്....
മുത്തശ്ശി : അവൻ എല്ലാരോടും അങ്ങനെ മിണ്ടി പഴകുന്ന ടൈപ്പ് അല്ല... എങ്ങനെ നിന്റെ കൂടെ കൂട്ടായി...
ശ്യാം :അതൊക്കെ നമ്മൾ സെറ്റ് ആക്കി... അല്ല ഇവിടെ അവനു കൂട്ടുകാർ ആരുമില്ലേ...
മുത്തശ്ശി :ഉണ്ടായിരുന്നു... അവൻ ഒരു ചെറിയ വാശികാരൻ ആണ്... അന്ന് ഉണ്ടായ സംഭവത്തിൽ എന്റെ കുഞ്ഞു ഒറ്റ നിൽപ്പ് ആയിരുന്നു...
മുത്തശ്ശി വിതുമ്പി ഒപ്പം നന്ദിനിയും...
ശ്യാം :ശെ അതൊക്കെ പോട്ടെ മുത്തശ്ശി...
മുത്തശ്ശി :ആ മോൻ അവന്റെ കാര്യം പറഞ്ഞത് കൊണ്ട് ഞാൻ പറഞ്ഞതാ... അന്ന് ഈ വീട്ടിൽ മൂന്നു ശരീരം ആണ് കെട്ടി പൊതിഞ്ഞു കൊണ്ട് വന്നത്. എന്റെ കുഞ്ഞു കരയുന്നത് ഞാൻ കണ്ടിട്ടില്ല ഒരു ഒറ്റ നിൽപ്പ് ആയിരുന്നു അത് നോക്കി. അന്ന് അവന്റെ സ്കൂളിൽ നിന്ന് സാറാന്മാരും
💬 Comments
View all comments