Chapter Title : നന്ദിനി [അജിത് കൃഷ്ണ]
ടീച്ചർമാരുമൊക്കെ വന്നു അവനെ ഒരുപാട് ആശ്വസിപ്പിച്ചു.
പക്ഷേ അവൻ അതൊന്നുംകാര്യം ആക്കിയില്ല, അന്ന് അവന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒന്ന് രണ്ട് പിള്ളേർ മാത്രം ആണ് വന്നത്.. പിന്നെ അവൻ അവരോട് അല്ലാതെ ക്ലാസ്സിലെ മറ്റ് ഒരു കുട്ടികളുമായി ചങ്ങാത്തം ഇല്ലാതെ ആയി.. അവരൊക്കെ ജോലി കാര്യങ്ങൾ ആയി ഓരോരുത്തർ ആയി പല വഴിക്ക് പോയപ്പോൾ പിന്നെ അവനു ആരും തന്നെ കൂട്ട് ഇല്ലായിരുന്നു... ആ അവൻ ആണ് മോനെ എന്റെ കുഞ്ഞു....
സാരി തുമ്പ് കൊണ്ട് കണ്ണ് തുടച്ചു പറയുമ്പോൾ നന്ദിനി മുത്തശ്ശിയെ പുറത്ത് പിടിച്ചു മെല്ലെ സമാധാനിപ്പിച്ചു.
ശ്യാം :എന്റെ മുത്തശ്ശി അതൊക്കെ അങ്ങനെ ആണ്... വിധി നമ്മൾക്ക് തടയാൻ പറ്റില്ല ഓരോരുത്തർക്കും ജീവിതത്തിൽ ഓരോ പ്രശ്നങ്ങൾ ഉണ്ട് അതൊക്കെ അതി ജീവിച്ചു വരുമ്പോൾ അല്ലേ നമ്മൾ യഥാർത്ഥ മനുഷ്യർ ആകുന്നത്. നമ്മളെ സ്നേഹിക്കുന്ന ആൾക്കാർ ഉണ്ടെങ്കിൽ നമ്മൾ അവരെ സന്തോഷിപ്പിക്കുക...
സത്യത്തിൽ അത് നന്ദിനിയെ ഉദ്ദേശിച് ആണ് അവൻ പറഞ്ഞത്. അവൾ തനി നാടൻ പെൺകുട്ടി ആയത് കൊണ്ട് തന്നെ കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിച്ചു എടുക്കും. നന്ദിനി ഡിഗ്രി കംപ്ലീറ്റഡ് ആണ്. അതിന് ശേഷം മറ്റ് ഒന്നിനും പോയില്ല. മുത്തശ്ശിയേയും മുത്തശ്ശനെയും നോക്കി വീട്ടിൽ തന്നെ ആയിരുന്നു. അതുകൊണ്ട് തന്നെ അമ്പലവും വയലുകളും നിറഞ്ഞ ഗ്രാമം അല്ലാതെ അവളുടെ മനസ്സിൽ മറ്റൊന്നും തന്നെ ഇല്ലായിരുന്നു.
മുത്തശ്ശി :അതേ മോനെ.... ഞങ്ങൾക്ക് ആഗ്രഹം ഉണ്ട് അവൻ ഞങ്ങളുടെ കൂടെ ഇവിടെ തന്നെ നിൽക്കണം എന്ന്. പക്ഷേ അവൻ ആഗ്രഹിക്കുന്നത് നമുക്ക് തടയാൻ പറ്റില്ലല്ലോ. അവൻ ഇപ്പോൾ
💬 Comments
View all comments