Chapter Title : നന്ദിനി [അജിത് കൃഷ്ണ]
രസമുള്ളൂ...
ശ്യാം :അത് എന്തായാലും എനിക്ക് ഇഷ്ടം ആയി... പെൺകുട്ടികൾ ആണെങ്കിൽ ഇങ്ങനെ വേണം..
അവർ നടന്നു നടന്നു വയലിന്റെ അക്കരെ എത്തി. വള്ളികൾ കെട്ടി പിണഞ്ഞു കിടക്കുന്ന ഒരു കാവിൽ എത്തി...
ശ്യാം :ഓഹ്ഹ് ഇത് കാണുമ്പോൾ നല്ല രസം ഉണ്ട്...
നന്ദിനി :അതേ രാത്രി കണ്ടാൽ പേടിച്ചു പോകും...
ശ്യാം :എന്ത് പേടിക്കാൻ...
നന്ദിനി :ഇവിടെ രാത്രി പ്രേതം ഉണ്ടെന്ന പറയുന്നേ...
ശ്യാം :ഒന്ന് പോയെ നന്ദിനി ചുമ്മാ പുളു അടിക്കല്ലേ...
നന്ദിനി :പുളു അല്ല... മുത്തശ്ശി ഒക്കെ പറഞ്ഞിട്ടുണ്ട്.. ഇവിടെ യക്ഷി അമ്മയെയാണ് ആരാധിക്കുന്നത് തന്നെ. പാടത്തെ വിളവ് എടുപ്പ് സമയത്ത് ഇവിടെ പൂജ ഒക്കെ ഉണ്ട്...
ശ്യാം :ഒഹ്ഹ്ഹ് ആ ഓരോ ആചാരങ്ങൾ...
നന്ദിനി :ഇനി ഇവിടെ ഉള്ളത് കുളം ആണ്...
ശ്യാം :അയ്യോ ഇനി കുളം വേണ്ട.. ഒന്ന് പോയി കണ്ടു അനുഭവിച്ചു....
ശ്യാം വാച്ചു നോക്കി സമയം വൈകുന്നേരം 4 ആകുന്നു.
ശ്യാം :വേറെ എന്താ കാണാൻ ഉള്ളത്...
നന്ദിനി :ക്ഷേത്രങ്ങൾ ഉണ്ട്...
ശ്യാം :ആഹ്ഹ് ഈ നാലു മണിക്ക്...
നന്ദിനി ചിരിച്ചു കൊണ്ട് പറഞ്ഞു...
നന്ദിനി :അതല്ല.... കാണാൻ അതൊക്കെ ഉള്ളൂ...
ശ്യാം :അതൊക്കെ ബാംഗ്ലൂർ വരണം,...
നന്ദിനി :ഓഹ്ഹ് അവിടെ എന്താ ഇത്ര കാണാൻ.... ബാംഗ്ലൂർ ഡേയ്‌സിൽ കണ്ടപ്പോൾ രസം തോന്നി അത്രേ ഉള്ളൂ...
ശ്യാം :യഥാർത്ഥ ബാംഗ്ലൂർ വരച്ചു കാട്ടാൻ ഒരു സിനിമയ്ക്കും പറ്റില്ല... ചുമ്മാ കൂൾ ആയി പറന്നു നടക്കാം... പിന്നെ പബ് ബാർ, ഡാൻസ് ഫ്ലോർ...
നന്ദിനി :അവിടെ ഒക്കെ പോകുമോ ചേട്ടൻ...
ശ്യാം :പിന്നല്ല... നന്ദിനിക്ക് ഇഷ്ടം ആണോ അതൊക്കെ...
നന്ദിനി : എനിക്ക് ഇഷ്ടം ഒക്കെ തന്നെ ആണ്.. എന്നാലും അതൊക്കെ സത്യത്തിൽ മോശം അല്ലേ...
ശ്യാം :എന്ത് മോശം...
നന്ദിനി :ഈ പ്രായത്തിൽ അങ്ങനെ ഒക്കെ മദ്യപിച്ചു പൊതു സ്ഥലത്ത് നിന്ന് ഡാൻസ് ഒക്കെ...
ശ്യാം :അതിന് അവിടെ ആരും അതൊന്നും ശ്രദ്ധിക്കില്ല... പിന്നെ ഞാൻ പറഞ്ഞില്ലേ ഒറ്റ ലൈഫ് ഉള്ളൂ. എൻജോയ് ചെയ്യാൻ പറ്റുന്ന അത്രയും എൻജോയ് ചെയ്യുക...
നന്ദിനി :ആൺകുട്ടികൾക്ക് അങ്ങനെ എങ്ങനെ വേണേലും നടക്കാം...
ശ്യാം :പെൺകുട്ടികൾക്ക് എന്താ പ്രശ്നം...!
നന്ദിനി : പിന്നെ പറയാൻ ഉണ്ടോ...
ശ്യാം :ഒന്ന് പോടോ അതൊക്കെ ഈ കേരളത്തിൽ ഇട്ടാ വട്ടത്തിൽ മാത്രമേ ഉള്ളൂ..
നന്ദിനി :ങേ...
ശ്യാം :ഞാൻ
💬 Comments
View all comments