0%

Chapter Title : നന്ദിനി [അജിത് കൃഷ്ണ]

ശ്യാം എത്തി. ഇത് തന്നെ ആണ് അവൾ കുട്ടേട്ടനിൽ നിന്ന് പ്രതീക്ഷിച്ചത് എന്നാൽ അത് കുട്ടനെ കൊണ്ട് കൊടുക്കാൻ സാധിച്ചില്ല. പിന്നീട് ഉള്ള ദിവസങ്ങൾ ഓരോന്ന് ആയി നീങ്ങുമ്പോൾ അവരുടെ ചാറ്റിങ് പിന്നെ ഫോൺ വിളി ആയി മാറി കൂടുതൽ കൂടുതൽ അടുക്കുവാൻ ആയി തുടങ്ങി.. നന്ദിനി തന്റെ ചെറുപ്പം മുതൽ നടന്നിട്ടുള്ള ഓരോ കാര്യങ്ങൾ അവനോട് പറഞ്ഞു കൊടുത്തു. തന്റെ ഇഷ്ട്ടപെട്ട ഡ്രസ്സ്‌, ഫുഡ്‌, കളർ, പാട്ടു, ഹീറോ, സിനിമ, ഗായകൻ അവളുടെ മനസ്സ് തുറന്നു ശ്യാമിനോട് എല്ലാം സംസാരിച്ചു. ഒടുവിൽ ആ നാല് ദിവസം മെല്ലെ നീങ്ങി നന്ദിനിക്ക് വീട്ടിൽ നിന്ന് പുറത്തേക്ക് ഒക്കെ ഇറങ്ങാൻ ആയി... അവർ പരസ്പരം വീണ്ടും ഒരുമിച്ചു തോപ്പിലും തൊടിയിലും ഒക്കെ പോകും അവിടെ നിന്ന് അവളുടെ ഫോട്ടോ ശ്യാം എടുക്കും. അതൊക്കെ അവളെ കാണിച്ചു കൊടുക്കും അതെല്ലാം അവന്റെ ക്രിയേറ്റിവിറ്റിയിൽ ചെയ്യുന്നത് ആണ് കാണുവാൻ നല്ല രസമുള്ള ഫോട്ടോകൾ. അങ്ങനെ തൊടിയിൽ പണിക്കാർ ഉണ്ടെങ്കിൽ രണ്ടാളും അങ്ങോട്ട് പോകില്ല. ഒരിക്കൽ കുളത്തിന്റെ പടവിൽ ഇറങ്ങി ഇരുന്നു ചുമ്മാ സംസാരിക്കാൻ തുടങ്ങി..

ശ്യാം :ഇത്രയും ഞാൻ ചോദിച്ചു ഇനി എന്നോട് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ നന്ദിനിക്ക്...

നന്ദിനി :ചേട്ടന്റെ എടുത്തു ഇനി എന്താ ചോദിക്കുക... അത് ശെരി ആണല്ലേ ഞാൻ ആണ് എല്ലാം അങ്ങോട്ട് പറഞ്ഞു കൊണ്ട് ഇരിക്കുന്നത്... ഉം എന്നാൽ പിന്നെ വീട്ടുകാരെ കുറിച്ച് പറ...

ശ്യാം :എന്റെയോ അത് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ ബിസിനസ് കാര്യങ്ങൾ ആയി ഓടി നടക്കുന്ന ഫാമിലി ആണ് എന്റെ അത് കൊണ്ട് ഞാൻ എന്ന വ്യക്തി അവിടെ ഉണ്ടെന്ന് അറിയുന്നത് പോലും ഞാൻ അവിടെ ചെല്ലുമ്പോൾ ആയിരിക്കും...

നന്ദിനി :അത് കൊള്ളാല്ലോ...

ശ്യാം :അതെന്നെ അവിടെ അങ്ങനെ ആരെയും കെയർ ചെയ്തു കൊണ്ട് നടക്കില്ല... ഒരു വിധം കാര്യം അറിഞ്ഞു പ്രവർത്തിക്കാൻ അറിയാവുന്നവർ ആകുമ്പോൾ അവരുടെ രീതിയിൽ അങ്ങ് വിട്ടേക്കും...

നന്ദിനി :ചേട്ടന് ബ്രദർ, സിസ്റ്റർ അങ്ങനെ ആരും ഇല്ലേ...

ശ്യാം :ഹേയ് ഒറ്റ തടി ഒറ്റ മകൻ....

നന്ദിനി :അയ്യോ അത്

💬 Comments

View all comments