Chapter Title : നന്ദിനി [അജിത് കൃഷ്ണ]
തുടങ്ങിയിട്ട്.. എന്നാൽ ഞാൻ അങ്ങോട്ട് ചെല്ലട്ടെ...
അവൾ പടിക്കെട്ടുകൾ ചാടി കയറി പോകുമ്പോൾ അവളുടെ കാലിലെ പാദസ്വരങ്ങൾ പോലും കിലുങ്ങത് കേൾക്കാൻ പ്രത്യേക ചേലാണ്. പടികൾ ചാടി കയറി പോകുമ്പോൾ. പാവാട മുട്ടോളം പൊക്കി പിടിച്ചു ആണ് ഓടുന്നത്. അത് തന്നെ നാടൻ പെൺകുട്ടികളുടെ ഒരു സ്റ്റൈൽ ആണ്... അത് കാണാനും നല്ല ഭംഗി ആണ്...
അന്ന് രാത്രി മുത്തശ്ശിയും മുത്തശ്ശനും ശ്യാമും നന്ദിനിയും എല്ലാരും ഒരുമിച്ചു ആണ് കഴിക്കാൻ തുടങ്ങിയത്. കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ തന്നെ വയലിൽ നിന്ന് മഴ ഇരച്ചു വരുന്നത് അവർക്ക് കേൾക്കാമായിരുന്നു...
മുത്തശ്ശി :നന്ദിനി കുട്ടി തുണി എല്ലാം അശയിൽ നിന്ന് എടുത്തിരുന്നോ...
നന്ദിനി :ഉവ് മുത്തശ്ശി എല്ലാം സന്ധ്യക്ക് തന്നെ എടുത്തു മാറ്റി....
മുത്തശ്ശൻ : മഴ കൂടിയാൽ പ്രശ്നം തന്നെ ആണല്ലോ... കേളനെ വിളിക്കണോ....
മുത്തശ്ശി :ഈ മഴ എന്തായാലും ആവശ്യം വേണ്ടത് അല്ലേ...
മുത്തശ്ശൻ :അഹ് തത്കാലം കുഴപ്പമില്ല കൂടിയാൽ. കേളനെ വിളിക്കേണ്ട അവസ്ഥ വരും.. പാടത്തു വെള്ളം പൊങ്ങും...
ശ്യാം ഇതൊന്നും മനസ്സിൽ ആകാതെ നന്ദിനിയെ നോക്കി...
ശ്യാമിന്റെ മുഖം കണ്ടപ്പോൾ അവൾക്ക് ചിരിയും വന്നു. എല്ലാരും കഴിച്ചു കഴിഞ്ഞു പാത്രങ്ങൾ എല്ലാം നന്ദിനി എടുത്തു കഴുകാൻ ആയി പുറത്തേക്ക് കൊണ്ട് പോയി... ശ്യാം തിരിച്ചു മുകളിലെ മുറിയിലേക്ക് പോയി. അവളുടെ വാട്സ്ആപ്പിൽ ഒരു ഹൈ അയച്ചിരുന്നു. എന്തായാലും അവൾ വരുമ്പോൾ ഒരു മെസ്സേജ് അയച്ചിരിക്കും... സമയം മെല്ലെ നീങ്ങി മഴ ചെറുതായി ഒന്ന് തോർന്നു നിന്നു മുത്തശ്ശിയും മുത്തശ്ശനും കിടന്നു. നന്ദിനി റൂമിലേക്ക് വന്നു
💬 Comments
View all comments