?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]

📝 Ongoing

👁 265.3K views ❤ 745 likes 💬 80 comments

അപ്പൊ കൂട്ടുകാരെ... ഈ ആഴ്ച്ച മൂന്നാമത്തെ കഥയുമായി ഞാൻ വന്നിരിക്കുകയാണ്... ഇത്‌ ഒരു ഓണസമ്മാനം ആണ് ട്ടോ.... ഒറ്റ ദിവസം കൊണ്ട് എഴുതിയുണ്ടാക്കിയ ഒരു ചെറിയ കഥ... പേജ് കണ്ട് ഒരു തുടർക്കഥ ആണെന്ന് തെറ്റുധരിക്കരുത്... പിന്നെ എല്ലാവർക്കും ഓണം മുഹറം ആശംസകൾ... പ്രളയും രണ്ട് വർഷത്തെ ഓണാഘോഷത്തിന് പരിധി നിശ്ചയിച്ചപ്പോൾ ഈ വർഷം അത് പൂർണമായും ഇല്ലാതെയായി... ഈ വർഷം ഓണക്കളികളോ... പൂക്കളമത്സരമോ .... പുലിക്കളിയോ ഒന്നുമില്ല... എന്നിരുന്നാലും ഒരു ചെറിയ സദ്യ ഒക്കെ വച്ച് നമുക്ക് വീട്ടിൽ കൂടാന്നെ...... അപ്പോൾ എന്റെ ഓണ സമ്മാനം ദാ പിടിച്ചോ.... അതികം പ്രതീക്ഷയൊന്നും വേണ്ട...ഒറ്റ ദിവസം കൊണ്ട് തട്ടികൂട്ടി എഴുതിയതാണ്...

Demon King❤️

നന്ദുവിന്റെ സ്വന്തം ദേവൂട്ടി
Nandhuvinte Swantham Devutty | Author : Demon King

രാവിലെ തന്നെ ടേബിളിന്റെ മുകളിൽ വച്ച ഫോണിൽ അലാറം അടിച്ചു തുടങ്ങി.നല്ലോണം ഉറക്കച്ചടവ് ഉള്ളതുകൊണ്ട് തലയിലൂടെ പുതപ്പിട്ടു മൂടി പിന്നെയും കിടന്നു... ഒരു മിനിറ്റു കഴിഞ്ഞപ്പോൾ അലാറം ഓഫ് ആയി. ഇപ്പോൾ നല്ല ആശ്വാസം.

പിന്നെയും നിദ്രയിലേക്ക് പോകാൻ തുടങ്ങിയതും അടുത്ത അലാറം. അതിനി എഴുന്നേറ്റ് പോയി ഓഫ് ചെയ്തില്ലെങ്കിൽ പിന്നെയും അടിച്ചുകൊണ്ടിരിക്കും. ഇന്നലെ അലാറം വച്ച നിമിഷത്തെ ഞാൻ സ്വയം പഴിച്ചു.ഇനിയും കുറച്ചു നേരം കൂടി അടിച്ചാൽ അടുത്തുള്ള റൂമിലെ ആൾക്കാർ ഇങ്ങോട്ട് വരുമെന്നെനിക്ക് തോന്നി.

ഏറെ നേരം അടിച്ചുകൊ

📚 Chapters

1 published

Related Stories

💬 Comments

View all comments