Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]
ഭാവം ആയിരുന്നു...
ഒറ്റ നിമിഷം കൊണ്ട് തെരുവിലേയ്ക്ക് വലിചെറിയപ്പെട്ടവന്റെ അവസ്ഥയാണ് എനിക്ക് ഇപ്പോൾ... നെഞ്ചിൽ ഒരു ആയിരം ആണി കുത്തി ഇറങ്ങുന്ന പോലെ... കണ്ണിൽ നിന്നും വെള്ളം ധാരയായി ചാടുവാൻ തുടങ്ങി.
യാന്ത്രികമായി എന്റെ കാലുകൾ ഗെസ്റ്റ് ഹൗസിലേക്ക് പോയി.
അവിടെ മുഴുവൻ അടിച്ചു വൃത്തിയാക്കിയിട്ടുണ്ട്...
ടേബിളിന്റെ മുകളിൽ ഒരു വലിയ പാത്രത്തിൽ വെള്ളം നിറച്ച് വച്ചിരിക്കുന്നു...
ഞാൻ അവിടെ ഉള്ള കട്ടിലിൽ ഇരുന്നു.മനസ്സും ശരീരവും മരവിച്ച അവസ്ഥ...48 ദിവസം ഇവർക്ക് വേണ്ടി ആ ഒറ്റമുറിയിൽ കഴിഞ്ഞത് ഇവർ മറന്ന് പോയോ... അത്രക്ക് കൊതിച്ചല്ലേ... ഞാൻ ഓടി വന്നത്....
കണ്ണിൽ നിന്നും വീണ്ടും വെള്ളം വരുവാൻ തുടങ്ങി. ഇന്നുവരെ അമ്മായി എന്നോട് ഒന്ന് മുഖം കറുപ്പിച് സംസാരിച്ചിട്ടില്ല... എന്താ അവർക്ക് പറ്റിയത്....
അല്ലാ... എന്റെ ദേവു എവടെ... അവൾക്കും എന്നെ പേടിയാണോ....
ഞാൻ പിന്നെയും കൊറേ ചിന്തിച്ചു കാടു കയറി.
അല്ല.... ഞാൻ എന്തിനാ ഇങ്ങനെ വേണ്ടാത്തത് ചിന്തിക്കുന്നത്.... അവർ പാവം.... പഴഞ്ചൻ അല്ലെ.... ഇനി ഒരു മാസം കൂടി അല്ലെ.... അവർക്ക് വേണ്ടി കിടക്കാം.... അല്ലാതെ എന്ത് ചെയ്യാൻ.....
എന്റെ മുഖത്തു ചെറിയ ചിരി വന്നു.
എന്നാലും ഇത്രയും നാൾ നിന്ന പോലെ അല്ലല്ലോ.... എല്ലാവരെയും ഇടക്ക് ഒന്ന് കാണാല്ലോ... ദേവുവിനെ ഒരു നോക്ക് കണ്ടാൽ മനസ്സിന് ഒരു സമാധാനം കിട്ടുമായിരുന്നു.
അതുമിതൊക്കെ ചിന്തിച്ച് ഞാൻ ഉറങ്ങിപ്പോയി...
Calling bell അടിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്.
ഫോൺ എടുത്തു നോക്കിയപ്പോൾ സമയം രാത്രി 7.00 മാണി
ഞാൻ ഇത്ര നേരം ഒക്കെ ഉറങ്ങിയോ...
വേഗം എഴുന്നേറ്റ്
💬 Comments
View all comments