0%

Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]

Author : demon king Read All Parts 944
ഒന്നവടെ നിന്നെ.....'" ഒരു ഗാമ്പീര്യം ഉള്ള ശബ്ദം. ഉള്ളിൽ നിന്നും ഉണ്ണി അമ്മാവന്റെ ചേട്ടൻ രാജൻ അമ്മാവൻ പുറത്തേയ്ക്ക് ഇറങ്ങി വന്നു.
'" ആ ഗെസ്റ്റ് ഹൗസ് വൃത്തിയാക്കിയിട്ടുണ്ട്... നീ ഇനി അവിടെ നിന്നാൽ മതി....'" ഞാൻ: ആഹാ.... അമ്മാവൻ ഇവിടെ ഉണ്ടായിരുന്നോ... നാട്ടിൽ പെണ്ണ് പിടിച്ച് നടക്കുന്ന തനിക്കെന്താ ഇവിടെ കാര്യം.... ഉണ്ണി അമ്മാവൻ: അവനെ ഞാനാ വിളിച്ചേ.... കണ്ട നാട്ടിൽ പോയി തെണ്ടി എന്തൊക്കെകൊണ്ടാ വന്നിരിക്കുന്നത് എന്ന് ആർക്കറിയാം..... ഒരു മാസം നീ അവയുടെ കിടക്ക്... എന്നിട്ട് തീരുമാനിക്കാം ഇവിടെ കേറ്റണോ വേണ്ടയോ എന്നൊക്കെ... ഞാൻ: അമ്മായി...... ഞാൻ ഇവിടെ ഇല്ലാത്തപ്പോ കൊറേയെണ്ണതിന്റെ തല പൊങ്ങിയല്ലോ.... ഡോ കേളവാ..... ഇവിടെ ആരൊക്കെ കയറണം എന്ന് താൻ എന്നെ പടിപ്പിക്കണ്ടാ.... എന്റെ ശബ്ദം അവിടെ പൊങ്ങി. '" നന്ദു......'" അമ്മായിയുടെ ശബ്ദം ഉയർന്നു. അമ്മായി: ഉണ്ണിയേട്ടൻ പറഞ്ഞത് ശരിയാ... മോൻ കുറച്ചു നാൾ അവിടെ നിക്ക്.... ഓരോ ഇടത്തു എന്തൊക്കെ വാർത്തയാണ് കേൾക്കുന്നത്.... അത് കേട്ടപ്പോൾ എനിക്ക് വല്ലാതെ വേദനിച്ചു ഞാൻ: എന്റെ അമ്മായി... ഞാൻ 48 ദിവസം ഒരു റൂമിൽ ഒറ്റക്ക് കിടന്നാണ് ഇവിടെ വന്നത്... എനിക്ക് ഒരു അസുഖവും ഇല്ല.... അതോർത്ത് നിങ്ങൾ പേടിക്കണ്ടാ.... അമ്മായി: നീ ഒന്നും പറയണ്ടാ... ബാഗ് എടുത്ത് അവിടേക്ക് പൊയ്ക്കോ.... ഭക്ഷണം അവിടെ എത്തിക്കാം.... അമ്മായി അതും പറഞ്ഞ് അകത്തേയ്ക്ക് പോയി... കൂടെ എല്ലാവരും പോയി. അമ്മാവൻ എന്നെ നോക്കി ഒന്ന് ചിരിച്ച ശേഷം വാതിൽ അടച്ച് കുറ്റിയിട്ടു. ആ നോട്ടത്തിൽ എന്തൊക്കയോ നേടിയ ഒരു പിശാചിന്റെ

💬 Comments

View all comments