Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]
ഉള്ളിൽ വയ്ക്ക്... ഞാൻ ഇപ്പൊ വരാ... എനിക്ക് കുറെ വിശേഷം പറയാൻ ഉണ്ട്...
ഞാൻ വേഗം തോർത്തും തോളിൽ ഇട്ട് പുറത്തെ ബാത്റൂമിലേക്ക് പോയി.
നന്നായി സോപ്പും തേച്ചു കുളിച്ചു. ഒപ്പം ഇട്ട ഡ്രെസ്സ് ഞാൻ തന്നെ തേച്ചുരച്ചു കഴുകി.
ഡ്രസ് എല്ലാം പിഴിഞ്ഞ് ഉണക്കാൻ ഇട്ട് ഞാൻ വീണ്ടും വീടിന്റെ മുന്നിലേക്ക് പോയി.
എടുത്ത് വയ്ക്കാൻ പറഞ്ഞ ബാഗ് അവിടെ തന്നെ ഉണ്ട്.
' ഇതെന്താ ബാഗ് എടുത്തില്ലെ.... ആഹ് കാനം കൊണ്ട് ആയിരിക്കും... അല്ലെങ്കിലും ഉണ്ണി മൈരന് മരുങ്ങി ശീലം ഇല്ലല്ലോ...'
അവിടെ എത്തിയപ്പോൾ ഇപ്പോഴും എന്നെ കാത്ത് എല്ലാവരും സിറ്റൗട്ടിൽ തന്നെ ഉണ്ട്.
ഞാൻ: ഹാ.... നിങ്ങൾ ഇവിടെ തന്നെ ഉണ്ടായിരുന്നോ....
അവരിൽ നിന്നും മറുപടി ഒന്നും ഇല്ല...
ചേച്ചിയുടെ പിന്നിൽ മനുവും മീനുവും നിൽപ്പുണ്ട്.
ഞാൻ: ഡാ.... മനു.... മീനു.... നിങ്ങൾ എന്താ ഒളിച്ചുകളിക്കാ.... ഇങ് വാടാ....
അവർ പേടിച്ച പോലെ ചേച്ചിയുടെ പുറകിൽ ഒളിച്ചു...
ഞാൻ: ആഹ്.... ഇത്ര നാള് കഴിഞ്ഞ് ചെറിയച്ച കാണാൻ വന്നപ്പോ ഒളിച്ചു കളിക്കാ.....
വേണ്ടാ... ഈ ബാഗിൽ ഉള്ള ചോക്ലേറ്റ് ഞാൻ ഒറ്റക്ക് തിന്നോളാം
ഇല്ല... അവർ ഇപ്പോഴും എന്റെ അടുത്ത് വരുന്നില്ല...
സാധാരണ ചോക്ലേറ്റ് എന്ന് പറഞ്ഞാൽ ഓടി വരുന്ന രണ്ടിനും ഇതെന്തു പറ്റി....
ഞാൻ: ശരി.... കുറച്ച് കഴിഞ്ഞാൽ എന്റെ അടുത്ത് തന്നെ വരുമല്ലോ....അപ്പൊ ഞാനും കാണിക്കും ഈ ജടാ.... അല്ല പിന്നെ... അല്ലെ അമ്മായി....
ഒരു കുസൃതി ചിരിയോടെ ഞാൻ ഞാൻ ബാഗ് എടുത്ത് അകത്തേക്ക് കേറാൻ പോയി.
'"
💬 Comments
View all comments