0%

Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]

Author : demon king Read All Parts 942
എനിക്കും പേടിയുണ്ട് അവിടുന്ന് വല്ലതും സംഭവിക്കോ എന്ന്. ഇന്ന് ആ 48 ദിവസം കഴിയുകയാണ്. 4 ദിവസം കഴിഞ്ഞാൽ ഓണം. വലിയ ആഘോഷം ഒന്നും ഉണ്ടാവില്ല എങ്കിലും അവരുടെ ഒപ്പം ഒന്ന് കൂടണം. അത്ര തന്നെ.... പിന്നെ കഴിഞ്ഞ മാസം കമ്പനിയിൽ നിന്ന് വിളി വന്നിരുന്നു. എല്ലാവരെയും പിരിച്ചു വിട്ടു എന്ന്. ബാക്കി പൈസ ഒക്കെ ചുരുട്ടി കൂട്ടി അക്കൗണ്ടിൽ ഇട്ട് തന്നിട്ടുണ്ട്. ആ.... പോട്ടെ...... നമ്മൾ ചെയ്യാത്ത ജോലി ഉണ്ടോ...... അങ്ങനെ വണ്ടി എന്റെ വീട്ടിൽ എത്തി.കഴിഞ്ഞ വർഷം വന്നതിൽ നിന്നും വലിയ മാറ്റം ഒന്നും ഇല്ല... ഞാൻ ഇറങ്ങി ഡിക്കിയിൽ നിന്ന് സാധനങ്ങൾ എല്ലാം ഇറക്കി.ഫഹതും കൂടെ എന്നെ സഹായിച്ചു. വീടിന്റെ പുറത്ത് എല്ലാവരും എന്നെ നോക്കി നിൽക്കുന്നുണ്ട്. ഫഹദ്: അപ്പൊ മുത്തേ.... ഞാൻ കേറുന്നില്ല... ഒരു ഓട്ടം ഉണ്ട്... നീ ഹാപ്പി ആവ്. അവൻ എന്നോട് യാത്ര പറഞ്ഞ് ഇറങ്ങി. ഞാൻ നേരെ വീടിന്റെ മുന്നിലേക്ക് പോയി. എല്ലാവരും എന്നെ നോക്കി നിൽക്കുന്നുവെന്നല്ലാതെ എന്റെ അടുത്തേക്ക് വരുന്നില്ല.ആ തിരക്കിൽ എന്റെ കണ്ണുകൾ ദേവുവിനെ തേടി... അമ്മാവന്റെ കഴുകൻ കണ്ണുകൾ എന്നെ നോക്കി ചോര കുടിക്കുന്നുണ്ട്.
'"" അമ്മായി.... ഞാൻ ഒന്ന് കുളിക്കട്ടെ... എന്നിട്ടെ കേറുന്നുള്ളൂ... ചേച്ചീ ആ തോർത്ത് ഒന്നെടുത്തെ... ചേച്ചി അകത്തു പോയി തോർത്തെടുത്തു വന്നു.പക്ഷെ തന്നത് കയ്യിൽ അല്ല. ആ സിറ്റ്ഔട്ടിൽ നിന്ന് തന്നെ എറിഞ്ഞു തന്നു. 'ഇവരെന്താ എന്നോട് ഒന്നും മിണ്ടാത്തത് ആ.... ഇനി കുളിച്ച് വരട്ടെ എന്ന് വിചാരിച്ചാവും' ഞൻ; അമ്മായി.... ഈ ബാഗ് ഒക്കെ എടുത്ത്

💬 Comments

View all comments