Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]
തിരികെ വന്നില്ല.
അവന്റെ മരണം ചേച്ചിയെ വല്ലാതെ തളർത്തിയിരുന്നു. രണ്ട് മക്കൾ ആണ് അവർക്ക് മനുവും മീനുവും . അവന്റെ മൃതദേഹം കെട്ടിപിടിച്ച് കരയുന്ന അവളുടെ മുഖം ഇപ്പോഴും മായാതെ എന്റെ മനസ്സിൽ ഉണ്ട്.
2 വർഷം കൂടുമ്പോൾ ആണ് ഞാൻ നാട്ടിൽ വരുക. ഫോണിൽ ഏത് നേരവും കലപില സംസാരിക്കുന്ന ദേവു ഞാൻ നാട്ടിൽ എത്തിയാൽ നാണം കുണുങ്ങി ആവും. അവളുടെ ഓരോ കാര്യങ്ങളെ....
കഴിഞ്ഞ ലീവിന് വീട്ടിൽ പോയപ്പോൾ അമ്മാവൻ ഉണ്ടായിരുന്നു അവിടെ .ഞാൻ നന്നായി ബഹളം വച്ചു അയാളേ വീട്ടിൽ കേറ്റിയതിന്.പക്ഷെ അന്നും എന്നെ അതിശയിപ്പിച്ചത് അമ്മായി അച്ഛനോട് പറയുന്ന പോലെ ഉണ്ണിയേട്ടൻ നന്നായി. ഇനി എങ്ങും പോവില്ല എന്നാണ്.
അമ്മായിയുടെ കണ്ണുനീർ കാണാൻ ആഗ്രഹം ഇല്ലാത്തത് കൊണ്ട് ഞാൻ സമ്മതം മൂളി.
അച്ഛന്റെ അതേ അവസ്ഥയിലേക്ക് പോവുകയാണ് ഞാൻ എന്നൊരു തോന്നൽ.
പിന്നെ കൊറോണയൊക്കെ ആയി അവിടുന്ന് കിട്ടിയ ഫ്ളൈറ്റിൽ നാട്ടിൽ എത്തി. 3 മാസമായി ദേവു എന്നോട് നേരെ സംസാരിച്ചിട്ടില്ല. പുതിയ കോഴ്സിന്റെ പഠിത്തം ഒക്കെ ആണെന്ന അമ്മായി വിളിച്ചപ്പോ പറഞ്ഞേ.... ആ... ചിലപ്പോ അതൊക്കെ ആയിരിക്കും.
28 ദിവസം qurentain ൽ കടക്കാൻ പറഞ്ഞപ്പോ ഞാൻ അത് 48 ആക്കി. വേറെ ഒന്നുമല്ല. പേടി തന്നെ ആണ്. ഞാൻ കാരണം അവർക്ക് ഒന്നും വരാതിരിക്കാൻ ഉള്ള മുൻകരുതൽ. അവിടെ ബോറടി ഇല്ലാതെ എന്നെ മുന്നോട്ട് കൊണ്ടുപോയത് സിസ്റ്റർ മാളവിക ആണ്. നല്ല കുറുമ്പിയാണ്. ഏകദേശം എന്റെ ദേവുവിന്റെ അതേ വയസ്സ്.താൽക്കാലികമായി ജോലിയിൽ പ്രവേശിച്ചതാണ് അവൾ.
അവളുടെ വീട്ടുകാരെ പോലെ
💬 Comments
View all comments