0%

Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]

Author : demon king Read All Parts 947
അല്ല... വീട്ടുകാരുടെ വക ഒരു 28 ദിവസ ക്വാറന്റൈൻ... '" എന്റെ കൃഷ്ണാ..... പിന്നെയും.... '" ഹമ്മ്..... '" ഏട്ടൻ അവരെ കാണാൻ കൊതിയോടെ പോയതല്ലേ..... '" ആഹ്.... എല്ലാവരെയും കണ്ടു.... എല്ലാവർക്കും പേടിയാ.... അല്ലെങ്കിലും ഈ പ്രവാസികൾക്ക് ഇപ്പൊ നല്ല ടൈം ആണല്ലോ.... '" പോട്ടെ ഏട്ടാ.... എല്ലാം ശരിയാവും.... ഏട്ടൻ വല്ലതും കഴിച്ചോ.... '" ഹാ.... മോളെ.... ഞാൻ കഴിച്ചു... മോളോ..... '" ഞാൻ ഇപ്പൊ കഴിച്ചേ ഉള്ളു ... കിടക്കാൻ പോവാർന്നു....'" '" ആ... എന്നാ നീ കിടന്നോ... ഏട്ടൻ പിന്നെ വിളിക്കാം...'" '" ഹമ്മ്.... ശരി ഏട്ടാ.... അവൾ ഫോൺ വച്ചു. അവളോട് സംസാരിച്ചപ്പോ എന്തെന്നില്ലാത്ത ഒരു മനസ്സമാധാനം ആണ്. ഞാൻ എന്റെ ദേവുമായി ചെലവിട്ട നിമിഷങ്ങൾ ഓർത്തു കിടന്നു.പതിയെ ഉറക്കത്തിലേക്ക് പോയി.. കൊറേ കഴിഞ്ഞപ്പോൾ വാതിലിൽ ശക്തിയായുള്ളൊരു മട്ട് കേട്ടാണ് ഞാൻ ഉണർന്നത് . സമയം നോക്കിയപ്പോൾ രാത്രി 1.00 മണി. '" നന്ദു ഏട്ടാ.... വാതിൽ തുറക്ക്.... ഇത്‌ഞാനാ ദേവു..... ദേവുവിന്റെ ശബ്ദം.... എന്റെ മനസ്സിൽ സന്തോഷത്തിന്റെ പള്ളിമണി മുഴങ്ങി. ഞാൻ വേഗം പോയി വാതിൽ തുറന്നു. അവളെ കണ്ടപ്പോൾ തന്നെ എന്റെ ചുണ്ടിലെ ചിരി മാഞ്ഞു.
മുടി ഒക്കെ അലങ്കോലം ആയി കിടക്കുന്നു. മുഖത്തു ഒരു കയ്യടയാളം.. കണ്ണൊക്കെ നിറഞ്ഞ് നിൽക്കുന്നു. കണ്ടാൽ നാളുകളായി കരഞ്ഞുകൊണ്ടിരുന്നപോലെ ഉണ്ട്... '" എന്താ മോളെ.... എന്താ ഇതൊക്കെ..... അവൾ ഓടി വന്ന് എന്റെ നെഞ്ചിൽ വീണുകരഞ്ഞു. ഞാൻ: ദേവു.... ഞാൻ ഇപ്പോ qurentain ആണ് മോളെ.... ദേ... അമ്മായി കണ്ടാൽ

💬 Comments

View all comments