Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]
വഴക്ക് പറയുംട്ടോ...
ഞാൻ അവളെ വിടുവിക്കാൻ നോക്കി എങ്കിലും അവൾ എന്നെ മുറുകെ കെട്ടിപിടിച്ചു.
ദേവു: നന്ദു ഏട്ടാ....... എല്ലാവരും ഏട്ടനെ ചതിക്കാ ഏട്ടാ...... നമ്മളെ എല്ലാവരും ചതിച്ചു ഏട്ടാ......
അവൾ പൊട്ടി കരയാൻ തുടങ്ങി..
ഞാൻ: എന്താ മോളെ.... നീ എന്താ ഈ പറയുന്നേ.....
ദേവു: അവർ എല്ലാവരും ചേർന്ന് എന്റെ കല്യണം ഉറപ്പിച്ചു ഏട്ടാ.....
അവളുടെ വാക്കുകൾ കേട്ട് നെഞ്ചിൽ വലിയ ഒരു വലിയ കടാര കേറ്റിയ പോലെ തോന്നി...
കണ്ണുകൾ നിറയാൻ തുടങ്ങി.
ഞാൻ: എന്താ.... എന്താ നീ പറഞ്ഞേ.....
ഞാൻ അൽപ്പം ദേഷ്യത്തോടെ ചോദിച്ചു.
"'അടുത്ത ആഴ്ച എന്റെ കല്യാണം ആണ് ഏട്ടാ...
അവൾ അതും കൂടി പറഞ്ഞപ്പോ എന്റെ ശരീരം പൂർണമായി തളർന്ന പോലെ ആയി.
ഞാൻ: ദേ പെണ്ണേ.... ചുമ്മാ കളിക്കല്ലേ ട്ടോ.....
ദേവു: ഞാൻ പറയണത് കേട്ടാ ഏട്ടന് താമശ ആയി തോനുന്നുണ്ടോ....
ഞാൻ: മോളെ... എന്തൊക്കെ ആണ് നീ പറയുന്നത്... ഇവിടെ എന്താണ് നടക്കുന്നത്....
ദേവു: എന്നെ ഒരാഴ്ചയായി പൂട്ടിയിട്ടിരിക്കുകയാണ് ഏട്ടാ.... എന്നെ അവർ ഒരു പാട് തല്ലി....
അവൾ വീണ്ടും കരയാൻ തുടങ്ങി.
ഞാൻ: മോളെ..... ഞാൻ എന്താ ഈ കേൾക്കുന്നെ.... അമ്മായി..... അമ്മായി ഒന്നും പറഞ്ഞില്ലല്ലോ.....
ദേവു: എല്ലാത്തിനും കാരണം അവരാ ഏട്ടാ.... അച്ഛനും മാമനും.....ഞാൻ സമ്മതിക്കില്ല എന്ന് പറഞ്ഞപ്പോ അച്ഛൻ എന്നെ പൊതിരേ തല്ലി.... ഇന്നും തല്ലി...
അവളുടെ കവിളിലും കയ്യിലും എല്ലാം അടികൊണ്ടതിന്റെ പാട് ഉണ്ട്..
ദേവു: അമ്മയും ചേച്ചിയും ഇതിനു കൂട്ട് നിൽക്കുന്നുണ്ട് ഏട്ടാ....
അതുകൂടി കേട്ടപ്പോൾ എന്റെ
💬 Comments
View all comments