0%

Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]

Author : demon king Read All Parts 949
സമനില ആകെ തകിടംമറഞ്ഞപ്പോലെ ആയി. ഞാൻ: ഇല്ല... അങ്ങനെ ഒരിക്കലും സംഭവിക്കില്ല.... അവർ.... അവർ...അവരെന്റെ ചേച്ചിയും അമ്മായിയും ആണ്... ദേവു: അവർ തന്നെ ചെയ്തത്..... അവരാ ചതിച്ചത്.... നന്ദിയില്ലാത്തവർ.... അവൾ ദേഷ്യത്തോടെ ചീറി.. ദേവു: എന്നെ വിട്ട് കൊടുക്കല്ലേ ഏട്ടാ.... ഏട്ടൻ ഇല്ലെങ്കിൽ ഞാൻ ചത്തു പോകും.... സത്യമായും ഞാൻ ചാവും... ഞാൻ അവളെ പിടിച്ച് എന്റെ മാറോട് അണച്ചു. അവർക്കൊപ്പം ഞാനും കരയാൻ തുടങ്ങി. '" എടി ഒരുമ്പെട്ടവളെ.....'" പെട്ടെന്ന് അമ്മാവന്റെ ശബ്ദം ആണ് ഞാൻ അവിടെ കേട്ടത്... അയാൾ ദേവുവിനെ എന്നിൽ നിന്നും വലിച്ച് അവളുടെ കരണം നോക്കി ശക്തിയിൽ ഒന്ന് പൊട്ടിച്ചു.അടിയുടെ ആഘാതത്തിൽ എന്റെ ദേവു കട്ടിലിന്റെ കാലിൽ പോയി തലയിടിച്ചു.ചെറുതായി ചോര വരുന്നുണ്ട്... അത് കണ്ടപ്പോൾ എന്നിലെ കോപത്തിന്റെ അഗ്നി പർവതം പൊട്ടി '"ഡാ..... '" ഞാൻ അയാളുടെ നേരെ ചീറി പാഞ്ഞു... അയാളുടെ കരണം നോക്കി ഒന്ന് കൊടുത്ത് ആ കഴുത്തിൽ പിടിച്ച് പൊക്കി. എന്റെ കയ്യിൽ ബലത്തിൽ അയാളുടെ കാലുകൾ നിലത്തു നിന്നും പൊങ്ങി. ഞാൻ അത്രക്ക് ദേഷ്യത്തിൽ ആണ്. ശ്വാസം കിട്ടാതെ അയാൾ പിടക്കാൻ തുടങ്ങി. പെട്ടെന്ന് ഒരു ഉന്തു കിട്ടിയാണ് ഞാൻ നിലത്തേക്ക് വീണത്. എഴുന്നേറ്റ് നോക്കിയപ്പോൾ അമ്മായി. അമ്മായി: കൊല്ലുമോടാ എന്റെ ഉണ്ണിയേട്ടനെ നീ...... അമ്മായി രൗദ്ര ഭാവമുള്ള മുഖവുമായി എന്നോട് ചോദിച്ചു. അമ്മായിയെ ഇതിനു മുമ്പ് ഞാൻ അങ്ങനെ കണ്ടിട്ടില്ല. ഞാൻ: അമ്മായി.... അയാൾ ദേവുവിനെ എന്റെ മുന്നിൽ ഇട്ട്....... അമ്മായി: അതിന്.... അത് അവളുടെ അച്ഛനാടാ നായെ.... അവളെ തല്ലിയാലും കൊന്നാലും

💬 Comments

View all comments