0%

Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]

Author : demon king Read All Parts 950
നിനക്കെന്താ.....
അമ്മായി കൂടുതൽ ശബ്‌ധത്തിൽ എന്നോട് അലറി. എനിക്ക് അമ്മായിയുടെ ആ മാറ്റം ഉൾക്കൊള്ളാൻ പറ്റില്ലായിരുന്നു... ഞാൻ: അമ്മായി..... അവൾ.... അവൾ എന്റെ ദേവു.... അമ്മായി: നിന്റെ ദേവുവോ.... നീ ആരാടാ നായെ.... അവളുടെ പടിപ്പിനും വിവരത്തിനും ഏഴ് അകലത്തിൽ വരുമോടാ നീ..... ദേവു: അമ്മേ....... ദേവുവിന്റെ ശബ്ദം അവിടെ പൊങ്ങി. അമ്മായി അവളുടെ അടുത്തു പോയി കരണം നോക്കി ഒന്ന് പൊട്ടിച്ചു. എന്നിട്ട് മുടിയിൽ പിടിച്ച് വലിച്ച് അവിടെ നിന്നിരുന്ന രാജൻ അമ്മാവന്റെ കാൽക്കലിൽ ഇട്ടു... അമ്മായി: രാജേട്ടാ..... ഇവളെ ആ റൂമിൽ കൊണ്ടുപോയി പൂട്ടിയിട്.... അമ്മായി അയാൾക്ക് നേരെ ചീറി. അയാൾ അവളുടെ മുടി പിടിച്ച് വലിച്ചു കൊണ്ടുപോയി. ഏതെല്ലാം ഒരു മരിച്ച ശവത്തെ പോലെ നോക്കി നിൽക്കാനേ എനിക്ക് സാധിച്ചള്ളു... അമ്മായി: അടുത്ത ആഴ്ച്ച അവളുടെ കല്യാണം ആണ്. അവൾ മുമ്പത്തെ ദേവു അല്ല ഇപ്പൊ. ഇപ്പൊ അവൾക്ക് നല്ല പഠിപ്പും കഴിവും ഒക്കെ ഉണ്ട്. നീ അവൾക്ക് യോഗ്യൻ അല്ല... അവൾക്ക് പറ്റിയ നല്ല ഒന്നാംതരം സർക്കാർ ജോലിക്കാരൻ ആണ് കെട്ടാൻ പോകുന്നത്... നിനക്ക് ഇവിടുന്ന് പോകാം... അല്ലെങ്കിൽ ഈ ഗെസ്റ്റ് ഹൗസിൽ നിൽക്കാം... നീ ഞങ്ങൾക്ക് വേണ്ടി മുടക്കിയ പൈസ പലിശ സഹിതം ഞങ്ങൾ തന്നിരിക്കും ഒരു ദിവസം. മേലാൽ ആ വീട്ടിൽ കാല് കുത്തി പോകരുത് അത്രയും പറഞ്ഞ് അമ്മായി അവിടുന്ന് നടന്ന് പോയി. ഇവിടെ എന്താ ഉണ്ടായത് എന്ന് എനിക്കിനിയും ഒരു എത്തും പിടിയും കിട്ടിയിട്ടില്ല. ചേച്ചി അവിടെ തന്നെ നിൽക്കുന്നുണ്ട് ഞാൻ: ചേച്ചി.... ഇന്റെ ദേവു.....

💬 Comments

View all comments