Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]
മറക്കണ്ടാ... ഏട്ടൻ ഓടിയെത്തും....'"
മാളു....
"' ഹമ്മ്..... സൂക്ഷിക്കണം ഏട്ടാ....പുറത്തൊക്കെ പോകുമ്പോൾ ആരോടും അധികം അടുപ്പം കാണിക്കരുത്...പിന്നെ ദേവുവിനോട് എന്റെ അന്വേഷണം അറിയിക്കണം '"
"' ശരി മോളെ....'"
അവൾ അവിടുന്ന് നടന്നു നീങ്ങി.കൊറച്ചു ദിവസം ആയള്ളൂ കണ്ടിട്ട് എങ്കിലും ഒരുപാട് കാലം പരിചയമുള്ള ഒരു സുഹൃത്തിനെ അല്ലെങ്കിൽ ഒരു അനിയത്തിയെ പിരിയുന്ന വേദന ആണ് എനിക്കിപ്പോൾ...
ബാഗെടുത് പുറത്തു വന്നപ്പോൾ അടുത്ത മുറികളിലെ കൊറേപേർ കൈ കൂപ്പിയും റ്റാറ്റ കാണിച്ചും യാത്ര ചോദിച്ചു.
അങ്ങനെ 48 ദിവസത്തിന് ശേഷം ഭൂമിയിലേക്ക് കാല് കുത്തി. വെയിൽ മുഖത്ത് അടിച്ചപോൾ ഒരു വല്ലാത്ത ഫീൽ.. അങ്ങനെ ജയില് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന പ്രതിയെ പോലെ ഞൻ ആ ഹോസ്പിറ്റലിന്റെ വെളിയിൽ ഇറങ്ങി.
അവിടെ നമ്മുടെ ഉയിർ നമ്പൻ ഫഹദ് നിൽക്കുന്നുണ്ട്. എന്നെ കണ്ടതും അവൻ എന്നെ ഓടി വന്ന് കെട്ടിപ്പിടിച്ചു.
ഞാൻ: ഡാ.... കെട്ടിപ്പിടിക്കാൻ പാടില്ലടാ....
ഫഹദ്: പോ....മൈരേ..... എത്ര ദിവസായി എന്നറിയോ ഒന്ന് കാണാൻ കാത്തിരിക്കുന്നു.
ഞാൻ: പരിഭവം ഒക്കെ പിന്നെ.... വേഗം വണ്ടി എടുക്ക് മോനെ... എനിക്ക് എല്ലാവരെയും കാണാൻ കൊതിയായി...
ഫഹദ്: എല്ലാവരും ആണോ അതോ അവൾ ആണോ....
അവൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
ഞാൻ: ദേ മൈരേ.... എന്റെ വായിൽ നിന്നും പൂരപ്പാട്ട് കേൾക്കേണ്ട എങ്കിൽ മര്യാദക്ക് വണ്ടി എടുത്തോ...
ഫഹദ്: ഓഹ്... എടുക്കാമെ....
അവൻ പോയി വണ്ടി എടുത്തു. ബാഗ് ഡിക്കിയിൽ വച്ച ശേഷം ഞാനും മുമ്പിലെ സീറ്റിൽ കേറിയിരുന്നു.
ഓൻ നാട്ടിലേയും വീട്ടിലേയും വിശേഷം ഒക്കെ പറഞ്ഞു. ഞങ്ങളുടെ നാട്ടിൽ
💬 Comments
View all comments