0%

Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]

Author : demon king Read All Parts 936
ഇന്ന് 9 കോവിഡ് കേസുകൾ സ്ഥിതികരിച്ചുത്രേ.... ഫഹദ്: എന്നാലും എന്റെ നന്ദു.... ചൈനയിൽ ഒരു കുള്ളൻ വൈറസ് വന്നു എന്ന് കേട്ടപ്പോൾ അത് ഇത്ര വലിയ ഭൂകമ്പം ഉണ്ടാക്കും എന്ന് തോനിയില്ല. ഞാൻ: ഹമ്മ്... ഒന്നിന്റെയും വലിപ്പം കണ്ട് അതിനെ തള്ളികളയരുത്.നമ്മൾ ആരാണ് എന്നല്ല... നമ്മളെകൊണ്ട് എന്ത് പറ്റും എന്നാണ് നോക്കേണ്ടത്... ഫഹദ്: മോനെ.... ഞാൻ ബിഗിൽ കണ്ടതാട്ടോ.... ഞാൻ: ഏതായാലും സംഗതി സത്യമല്ലേ.... ഫഹദ്: ഹമ്മ്.... അതൊക്കെ സത്യം തന്നെ.... ഞാൻ: പിന്നെ... എന്റെ വീട്ടിൽ ഒക്കെ പോവരുണ്ടോടാ.... ഫഹദ്: ഞാൻ കൊറേ ആയടാ പോയിട്ട്..... ശരിക്കും നിന്റെ അമ്മായിക്ക് ചെറിയ വാട്ടുണ്ടോ എന്നാ എന്റെ സംശയം... ഞാൻ: ഡാ.... വേണ്ടാ... അത് വേണ്ടാ...... ഫഹദ്: ഓഹ്.... ശരി.... ഞാൻ വിട്ടു..... പിന്നെ... ഇനി കുറച്ച് ദിവസം ആ അമ്മാവൻ തെണ്ടിയെ സഹിക്കണം അല്ലെ ..... ഞാൻ: ആഹ്..... ആ ഒറ്റ പ്രശ്നമേ ഉള്ളു...... അവൻ പിന്നെയും ഓരോന്ന് സംസാരിച്ചു. ഞാൻ അതിനെല്ലാം ഉത്തരവും നൽകി.പിന്നെ പുറത്തെ കാഴ്ചയെല്ലാം കണ്ട് അങ്ങനെ ഇരുന്നു. കൊറോണ ആണെങ്കിൽ എന്താ... റോഡിൽ വണ്ടികൾക്ക് ഒന്നും യാതൊരു കുറവും ഇല്ല... വീട് എത്തുവാൻ ഇനിയും അരമണിക്കൂർ എങ്കിലും എടുക്കും.ഞാൻ എന്റെ കഴിഞ്ഞ കാലം എല്ലാം ഓർത്തെടുത്തു... ആ ഓർമ എന്നെ 10 വർഷം പുറകിലേക്ക് വലിച്ചു എന്റെ പേര് നന്ദൻ. അച്ഛൻ ജയകുമാർ 'അമ്മ സുലോചന. ഞാൻ ഒറ്റ മോൻ ആണ്. അച്ഛന് ഒരു പെങ്ങൾ കൂടി ഉണ്ട്. ജയന്തി. കോളേജിൽ പഠിക്കുന്ന സമയം അമ്മായി ഒരു ബസ് കോണ്ടക്ടറിന്റെ

💬 Comments

View all comments