0%

Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]

Author : demon king Read All Parts 937
കൂടെ എങ്ങോട്ടോ ഒളിച്ചോടി... അവരുടെ പ്രണയം അറിഞ്ഞ അച്ഛൻ അമ്മായിയെ പലവട്ടം അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചതാണ്... പക്ഷെ അമ്മായി എടുത്ത തീരുമാനത്തിൽ ഉറച്ചു നിന്നു. ഒളിച്ചോടിയ ശേഷം അച്ഛന് അമ്മയിയോട് വലിയ ലോഹ്യം ഒന്നും ഉണ്ടായിരുന്നില്ല.
എനിക്ക് 6 വയസ്സ് ഉള്ളപ്പോൾ ഒരു ദിവസം രാത്രിയിൽ പെരു മഴയത്ത് ഒരു ബാഗും നിറ വയറും കൂടെ 10 വയസ്സുകാരി ചേചിയുമായി അമ്മായി ആ പടിക്കലിൽ വന്നു നിന്നു. ജീവന് തുല്യം സ്നേഹിച്ച തന്റെ പെങ്ങളുടെ ആ നിൽപ്പ് കണ്ട് അച്ഛന്റെ എല്ലാ ദേഷ്യവും ആ മഴയിൽ ഒലിച് പോയി. അച്ഛനും അമ്മയും അമ്മായിയെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. പിന്നെ അങ്ങോട്ട് ഞങ്ങൾ ഒന്നിച്ചായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോ അമ്മായി പ്രസവിച്ചു. ഒരു പെണ്കുഞ്ഞ് ആയിരുന്നു.ആ കുഞ്ഞിന് ദേവിക എന്ന് പേരിട്ടു. ചേച്ചിയുടെ പേര് ദിവ്യ എന്നാണ്. ചെറുപ്പം മുതൽ അച്ഛനും അമ്മയും അമ്മായിയും പറഞ്ഞു പഠിപ്പിച്ച ഒരു കാര്യം ഉണ്ട്. '" നന്ദു ദേവുവിന്റെ ആണ് ദേവു നന്ദുവിന്റെയും.'" അവൾക്ക് ഒരു അഞ്ചു വയസ്സായപ്പോൾ അവളുടെ അച്ഛൻ അതായത് എന്റെ അമ്മാവൻ വീട്ടിൽ കേറി വന്നു. പേര് ഉണ്ണി എന്നാണ്. അന്നാണ് അയാളുടെ വൃത്തികെട്ട മുഖം ഞാൻ കാണുന്നത്. വന്ന് കഴിഞ്ഞ് ഒന്നോ രണ്ടോ മാസം വീട്ടിൽ കാണും. എപ്പോഴും കുടിയും വലിയും ഒക്കെ ആണ്. ഒരു വൃത്തികെട്ട രൂപം. ദേവുവിന് അയാളെ ഭയങ്കര പേടിയും ആണ്. അമ്മയിക്കാണ് അയാൾ അവിടെ നിൽക്കുന്നതിന് താൽപ്പര്യം കൂടുതൽ . ഇടക്ക് പറയുന്നത് കേൾക്കാം ഏട്ടൻ നന്നായി ഇനി

💬 Comments

View all comments