Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]
എന്നെ വിട്ട് എങ്ങും പോകില്ല എന്നൊക്കെ...
പക്ഷെ കുറച്ചു ദിവസം നിന്നാൽ പിന്നെ അയാളുടെ പുറത്തുള്ള വേറെ ബന്ധം നോക്കി പോകും.ഒരു നാൾ എനിക്ക് 17 അവൾക്ക് 13 ഉം വയസ്സുള്ളപ്പോൾ ഞങ്ങൾ കുളക്കടവിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അയാൾ അവിടെ വന്ന് ദേവുവിന്റെ കയ്യിൽ പിടിച്ചെഴുന്നേല്പിച് അവളുടെ കാരണം നോക്കി ഒന്ന് പൊട്ടിച്ചു.
'"കണ്ടവന്മാരുടെ കൂടെ അഴിഞ്ഞടുന്നോടി കൂത്തച്ചി...'"
എന്ന് പറഞ്ഞാണ് തല്ലിയത്. എന്റെ മുന്നിൽ വച്ച് ആരും ഇന്നുവരെ അവളെ തല്ലിയിട്ടില്ല. അത് കൊണ്ടതോടെ എന്റെ ദേഷ്യം എനിക്ക് തന്നെ പിടിച്ച് നിർത്തുവാൻ കഴിഞ്ഞില്ല.
അയാളുടെ നെഞ്ചിൽ ചവിട്ടി താഴെ ഇട്ടു... എന്നിട്ട് നല്ലോണം കൊടുത്തു. ശബ്ദം കേട്ട് അമ്മയും അച്ഛനും ചേച്ചിയും അമ്മായിയും ഒക്കെ ഓടിയെത്തി. എങ്ങനെയൊക്കെയോ എന്നെ പിടിച്ചു മാറ്റി. തല്ലുകൊണ്ട് അയാൾ വല്ലാതെ അവശനായി.
പിന്നെ അച്ഛൻ എന്നെ പിടിച്ച് അവിടത്തെ മാവിൽ കൊണ്ടുപോയി കെട്ടി പൊതിരെ തല്ലി. ആ മൂവാണ്ടൻ മാവിൽ പുളിയുറമ്പിന്റെ കടിയും അച്ഛന്റെ ചൂരലിന്റെ ചൂടും അസാഹിനീയമായ വേദന തന്നു എങ്കിലും അപ്പോൾ എന്റെ മുഖത്ത് വെറും ചിരിമാത്രം ആണ് ഉണ്ടായിരുന്നത്. എന്റെ പെണ്ണിന്റെ ദേഹത്തു കൈവച്ചവനെ തല്ലി ചതച്ചു എന്ന ആനന്ദം.
നന്ദുവേട്ടനെ തല്ലല്ലേ എന്ന ദേവുവിന്റെ കരച്ചിലും ആ ബഹളത്തിൽ ഇടക്ക് ഞാൻ കേട്ടിരുന്നു. ആ വേദന എന്റെ കുഞ്ഞു മനസ്സിലെ പ്രണയം എന്ന ചെടിക്ക് തഴച്ചു വളരാൻ ഉള്ള വളം ആയാണ് ഞാൻ കണ്ടത്.
ആ സംഭവത്തിന് ശേഷം അമ്മാവൻ എന്റെ മുന്നിൽ വരുമ്പോൾ തല
കുനിച്ചാണ് നടക്കാര്... എറിവന്നാൽ ഒരു മാസം
💬 Comments
View all comments