Chapter Title : ?നന്ദുവിന്റെ സ്വന്തം ദേവൂട്ടി [Demon King]
തികച്ചു നിൽക്കാത്ത ആൾ 3 മാസം കഴിഞ്ഞും പോയിരുന്നില്ല. അച്ഛനോട് അമ്മായി പറഞ്ഞത് ഞാൻ കേട്ടിരുന്നു.
"'കണ്ടോ ഏട്ടാ....കണ്ടോ... ഉണ്ണിയേട്ടൻ നന്നായി എന്നാണ് തോന്നുന്നെ... ഇപ്പൊ എങ്ങോട്ടും പോകുന്നില്ല.'"
അതെല്ലാം കേൾക്കുമ്പോൾ എന്റെ വായിൽ ഒരു പുച്ഛത്തിന്റെ ഒരു ചിരിയാണ് വന്നത്.
ഏകദേശം 1മാസം കഴിഞ്ഞകുപ്പോൾ അച്ഛനും അമ്മയും ഒരു അസിസിഡന്റിൽ മരിച്ചു.
അമ്മാവൻ അത് കഴിഞ്ഞ് ഒരു 4 ദിവസം കഴിഞ്ഞപ്പോൾ നാട് വിട്ടു. ഇപ്പോൾ അയാൾ അവിടെ നിന്നാൽ ആ കുടുംബം നോക്കേണ്ടി വരും എന്ന് അയാൾക്ക് അറിയാം.
എനിക്ക് ഒറ്റക്ക് പഠിക്കാനും ജീവിക്കാനും ഒക്കെയുള്ള വക അച്ഛൻ സമ്പാതിച്ചതിൽ ഉണ്ട്.. പക്ഷെ അങ്ങനെ അല്ലല്ലോ കാര്യങ്ങൾ... 10ൽ ഫുൾ a+ ഉണ്ടായിട്ടും പ്ലസ് ടു നല്ല മാർക്കോടെ പാസ്സ് ആയിട്ടും ഞാൻ എന്റെ പഠിപ്പ് ഉപേക്ഷിക്കാൻ തീരുമാനിച്ചു.വീടിന്റെ ആധാരം ബാങ്കിൽ ആണ്. അതും തിരിച്ചെടുക്കണം.
അമ്മയുടെ ഏട്ടന്റെ മകന്റെ കൂടെ കടലിലും കോറിയിലും ഒക്കെ പോയി ഡൈവിംഗ് പ്രക്റ്റീസ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആ പ്രായത്തിൽ തന്ന നന്നായി നീന്താനും ഓക്സിജൻ വച്ച് underwater ൽ പോവാനും എനിക്ക് അറിയാം. അതുകൊണ്ട് ആ ഫീൽഡിലെക്ക് ഇറങ്ങാം എന്ന് വച്ചു.
3 വർഷം ഞാൻ ചില ഷിപ്പിലും ലോക്കൽ കമ്പനിയിലും ഒക്കെയായി ജോലി ചെയ്തു.അടിമപ്പണി നരകം എന്നൊക്കെ പറയാം. പണികഴിഞ്ഞു തളർന്ന് വന്നാൽ വിശ്രമിക്കാൻ ഒരു ഇടമോ കഴിക്കാൻ നല്ല ഭക്ഷണമോ ഇല്ല. പട്ടിണിയുടെ കൊറേ രാത്രികൾ. അപ്പൊ വയറു കാളുമ്പോളും എന്റെ അമ്മായിയും ചേച്ചിയും ദേവുവും ഒക്കെ അവിടെ സന്തോഷത്തോടെ ഇരിക്കുന്നു എന്ന സമാധാനം
💬 Comments
View all comments