Chapter Title : നന്മ നിറഞ്ഞവൻ 2 [അഹമ്മദ്]
അതാണ് കാര്യം ന്നെ നിർത്തി അനിയനെ കെട്ടിക്കണം എന്ന് പറയാൻ ഉമ്മാക്ക് മടി വെറുതെ അല്ല ഞാൻ ചിരിച്ചു കൊണ്ട് ഉമ്മയെ നോക്കി പക്ഷെ അവിടെ സങ്കടം ആയിരുന്നു ഭാവം ന്റെ ഉമ്മ അവന്റെ കാര്യം ഞാൻ പറയാൻ ഇരിക്കുക ആയിരുന്നു ന്റെ കല്യാണം വരെ അവനെ ഇങ്ങനെ നിർത്താൻ പറ്റോ ന്നാലും ഉമ്മാന്റെ കുട്ടി ഇങ്ങനെ നിൽക്കുമ്പോൾ ഉമ്മ എങ്ങനാ ഓനെ എങ്ങനാ കെട്ടിക്ക ന്റെ ഉമ്മ നിക്ക് വിധിച്ച ടൈം ആയിട്ടുണ്ടാവില്ല അല്ലതെ ഇപ്പൊ എന്താ പറയാ ഇതിപ്പോ ഇവൾക്ക് അറിയാവുന്ന കുട്ടി അല്ലെ ഇവളുടെ സ്റ്റുഡന്റ് ആണുംതാനും ഇപ്പൊ എന്തായാലും ഇത് നടക്കട്ടെ ശേഷം ന്റെ നോക്കാം ഇത് കഴിഞ്ഞു പിന്നെ ന്റെ ഉമ്മ ഫ്രീ അല്ലെ അപ്പൊ നിക്ക് വേണ്ടി എത്ര വേണേലും അന്വേഷിച്ചു നടക്കാലോ ഞാൻ അതും പറഞ്ഞു ചിരിച്ചു
ഉമ്മ സങ്കടത്തിൽ തന്നെ ആണ് ഞാൻ പിന്നെ അങ്ങനെ നടന്നു പെട്ടന്ന് തന്നെ കല്യാണം വന്നു അനിയന്റെ കല്യാണം വിളിക്കാൻ പോയിടത്തെല്ലാം ന്റെ കല്യാണവിഷയം ചർച്ചയായി ന്റെ ഫ്രണ്ട്സിന്റെ ഇടയിൽ ഞാൻ ആക്രമിക്കപ്പെട്ടു എന്നാലും കല്യാണ ദിവസം സന്തോഷത്തോടെ ഓടിനടന്നു എല്ലാ ജോലിയും ചെയ്യുന്ന എന്നെ കണ്ടു എല്ലാരും അന്ധംവിടുകയും ചെയ്തു എന്ന് മാത്രം അല്ല എന്നെ കളിയാക്കിയവർ എല്ലാം ഇളിഭ്യരായി പോവുകയും ചെയ്തു അനിയന്റെ പെണ്ണ് വീട്ടുകാരുടെ വിരുന്നിൽ മുതൽ ഒരു ബന്ധവും ഇല്ലാത്ത ബന്ധുവീട്ടിലെ വിരുന്നിവരെ എന്റെ കല്യാണം ചർച്ചയായി പോകെപ്പോകെ ജീവിതത്തിൽ പ്രേമിച്ചു നടക്കാത്ത എന്നെ നിരാശ കാമുകൻ മുതൽ ഗേ വരെ ആക്കി
💬 Comments
View all comments