Chapter Title : നന്മ നിറഞ്ഞവൻ 2 [അഹമ്മദ്]
നന്നായി തന്നെ പെരുമാറി എല്ലാരും എനിക്ക് സഹോദരി സഹോദരന്മാർ തന്നെ ആയിമാറി പെട്ടന്ന് തന്നെ അങ്ങനെ ഇപ്പൊ ഞാൻ വന്നിട്ട് 6മാസം കഴിയുന്നു ഇക്ക മിക്കവാറും ഇങ്ങോട്ട് വരാറില്ല ഇക്ക ആണ് ചെയർമാൻ, ഇക്കയുടെ മൂത്തമകൾ വൈസ് ചെയർമാൻ ഞാൻ ആണ് അതുകഴിഞ്ഞാൽ അടുത്തത് പടച്ചോന്റെ കൃപകൊണ്ട് എല്ലാ ഞാൻ വന്നതിനു ശേഷം എല്ലാമാസവും കമ്പനി നല്ല പ്രൊഫൈറ്റിൽ ആണ് പോകുന്നത് നമ്മുടെ ബാംഗ്ലൂർ ഓഫീസിൽ ഉള്ളതിനേക്കാളും ലാഭം ഇപ്പൊ ഇവിടെ ആണ് ഇക്കയുടെ മൂത്ത മകൾ ആണ് ആ ബ്രാഞ്ച് നടത്തുന്നത് അതിപ്പോൾ നഷ്ടത്തിൽ ആണെന്നാണ് കേൾക്കുന്നത് അടുത്ത് തന്നെ പൂട്ടും എന്നും പിന്നെ മകൾ ഇവിടെ വരും എന്നും ഞാൻ വന്നു 9മാസം ആയപ്പോൾ ഒരിക്കൽ ഇക്ക പറഞ്ഞു പടച്ചോനെ ആ പെണ്ണ് ഇനി എങ്ങനെ ആയിരിക്കും പണികിട്ടോ എന്നായിരുന്നു അപ്പൊ എന്റെ ചിന്ത ഇതറിഞ്ഞ സ്റ്റാഫിൽ എല്ലാരുടെയും മുഖത്തും ഞാൻ ആ ആശങ്ക കണ്ടു പിന്നെ എല്ലാരും എന്നെ ആണ് പ്രതീക്ഷയോടെ കാണുന്നത് ഞാൻ വന്ന ശേഷം എല്ലാരുടെയും ശമ്പളം കൂട്ടി എല്ലാം നൽകിയിരുന്നു ഇക്ക എനിക്ക് കമ്പനിയിൽ പൂർണ സ്വാതന്ദ്ര്യം നൽകി ദിവസം തോറും കമ്പനി വളർന്നുവന്നു അങ്ങനെ ആ ദുഃഖവാർത്ത ഞങ്ങളെ തേടി എത്തി ബാംഗ്ലൂർ ബ്രാഞ്ച് പൂട്ടി ഇനി വൈസ് ചെയർമാൻ ഇവിടെതന്നെ കാണും എന്ന് ഇപ്പൊ ഞാൻ വന്നിട്ട് 1വർഷം കഴിഞ്ഞു എനിക്ക് വയസ്സ് 31ആയി എന്നല്ലാതെ എന്റെ ആഗ്രഹങ്ങൾക്കൊത്ത ഒരു പെണ്ണിനേയും എനിക്ക് കിട്ടിയില്ല ഉമ്മ അന്വേഷിച്ചു മടുത്തുപെങ്ങൾ എന്നോ ആ പരിപാടി വിട്ടു നടക്കില്ല
💬 Comments
View all comments