0%

Chapter Title : നന്മ നിറഞ്ഞവൻ 3 [അഹമ്മദ്‌]

Author : Ahammed Read All Parts 388

ഞാൻ അവളെയും കൊണ്ട് അടുത്ത സോഫയിൽ ഇരുന്നു എന്നിട്ട് പോക്കറ്റിൽ കയ്യിട്ട് അവൾക്കു കൊണ്ടുവന്ന ചോക്ലേറ്റ് എടുത്തുകൊടുത്തു അതുകിട്ടിയപ്പോ തന്നെ അവളുടെ മുഖത്തെ വിഷമം ഒക്കെ ഒറ്റനിമിഷം കൊണ്ട് മഞ്ഞുപോയി അവിടെ സന്തോഷം ചാർജ് എടുത്തു ഞാൻ ഓർത്തു പാവം പെണ്ണാണ് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അപ്പൊ കരയാൻ തുടങ്ങും ന്നാ സന്തോഷിപ്പിക്കാൻ ആണെങ്കിൽ ഒരു ചോക്ലേറ്റ് കൊടുത്താൽ മതിയാവും താനും അങ്ങനെ മാസങ്ങൾ ദിവസങ്ങൾ പോലെ കടന്നു പോകുന്നു ഇതിനിടയിൽ ഞാൻ മാഡത്തിന്റെ ഡ്രൈവർ വേഷം 2/3തവണ കൂടി എടുത്തണിഞ്ഞു ഒരിക്കൽ ഇക്ക പറഞ്ഞു നിന്നെ അവൾക്ക് ഇപ്പൊ നല്ല വിശ്വാസവും മതിപ്പും ആണ് അതുകൊണ്ട് ആണ് അവൾ നിന്നെ ഡ്രൈവർ ആയിട്ട് വിളിക്കുന്നെ അത് നന്നായി എനിക്ക് ഇപ്പൊ തോന്നുന്നു കാരണം ഇന്നത്തെകാലത്ത് ഞാൻ ആരെയാടോ വിശ്വസിച്ചു എന്റെ മോളെ കൂടെ വിടുക മാഡത്തിന്റെ കല്യാണത്തെ പറ്റി ചോദിക്കണം എന്ന് ഞാൻ കരുതി പിന്നെ വേണ്ടെന്നു വച്ചു അതിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പിന്നെ ഇക്കാക്ക് അതൊരു വിഷമം ആവും അതുകൊണ്ട് ഞാൻ വേണ്ടെന്നു വെച്ച് മാത്രവുമല്ല ഞാൻ മാഡത്തിന്റെ പേർസണൽ കാര്യങ്ങൾ അന്വേഷിച്ചു നടക്കുകയാണെന്ന് ഇക്കാക്ക് തോന്നുകയും വേണ്ടെന്നു വച്ചു ആ തിങ്കളാഴ്ച ഓഫീസിൽ പോയ എന്നെ വരവേറ്റത് സംശയത്തോടെ നിൽക്കുന്ന എന്റെ മാളൂട്ടിയെ കണ്ടുകൊണ്ടാണ് എന്റെ മാളൂട്ടിക്ക് എന്തുപറ്റി എന്ന് ചോദിച്ചുകൊണ്ട് ഞാൻ അവളുടെ ചോക്ലേറ്റ് അവൾക്കു കൊടുത്തു എന്നിട്ടും അവളുടെ മുഖത്തു ഒരു തെളിച്ചൽ ഇല്ലാത്തതു കൊണ്ട് ഞാൻ ചോതിച്ചു മാളൂട്ടി എന്താണേലും ഇക്കാക്കനോട് പറ മോളെ മാളൂട്ടി മടിച്ചു മടിച്ചു

💬 Comments

View all comments