0%

Chapter Title : നന്മ നിറഞ്ഞവൻ 3 [അഹമ്മദ്‌]

Author : Ahammed Read All Parts 389

തുടങ്ങി i ഇന്നലെ എന്നെ പെണ്ണുകാണാൻ ആള്വന്നിരുന്നു ഇക്കാക്ക അതുപറയാനാ ഇക്കാക്ക അയ്യേ ഇത്രേ ഉള്ളു ഇതിനാണോ ന്റെ മോളെ കിടന്നു പരുങ്ങി കളിച്ചേ എന്നിട്ട് മാളൂട്ടിക്ക് പയ്യനെ ഇഷ്ടയോ അവൾ ആയെന്ന് മൂളി ഇക്കാക്ക ഒന്നു അയാളെപറ്റി അന്വേഷിക്കണം എന്ന് അച്ഛൻ പറയാൻ പറഞ്ഞു ഞാൻ OK പറഞ്ഞു ക്യാബിനിൽ കയറി മാളൂട്ടിയുടെ അച്ഛനെ വിളിച്ചു പയ്യന്റെ ഡീറ്റെയിൽസ് എടുത്തു എന്നിട്ട് അവന്റെ കമ്പനിയിൽ ഉള്ള എന്റെ ഫ്രണ്ട്നെ വിളിച്ചു വിവരം അറിഞ്ഞു പിന്നെ 5/6 പേരോട് കൂടി അപ്പൊ തന്നെ ഞാൻ അന്വേഷിച്ചു എല്ലാർക്കും നല്ല അഭിപ്രായം ആണ് ഉള്ളത് ഞാൻ അത് അപ്പോൾ തന്നെ മാളൂട്ടിയുടെ അച്ഛനോട് വിളിച്ചു പറയുക തന്നെ ചെയ്തു അദ്ദേഹം നമുക്ക് സമ്മതമാണെന്ന് വിളിച്ചു പറയാം എന്ന് പറഞ്ഞു ഞാനും ok പറഞ്ഞു കല്യാണത്തിന് ഓഡിറ്റോറിയം, സദ്യ വസ്ത്രം എല്ലാം ഞാൻ നോക്കിക്കോളാം എന്നും പറഞ്ഞു സ്വർണ്ണം ഞാൻ എന്തായാലും ഞാൻ കൊടുക്കും പക്ഷെ അത് ഞാൻ നൽകാം എന്ന് അപ്പോൾ പറഞ്ഞില്ല കാരണം പയ്യന്റെ വീട്ടുകാർ സ്ത്രീധനം വല്ലതും ആവശ്യപ്പെട്ടാൽ അതെനിക്ക് അറിയാൻ വേണ്ടി ആണ് ഞാൻ അങ്ങനെ ചെയ്തത് എന്തായാലും സ്ത്രീധനം ചോദിച്ചു വരുന്നോർക്കു ന്റെ മാളൂട്ടിയെ കൊടുക്കാൻ ഞാൻ സമ്മതിക്കില്ല അല്ലാതോർക്കു എന്തു കൊടുക്കാനും ഞാൻ തയ്യാറാണ് താനും അങ്ങനെ ഞാൻ മാളൂട്ടിയെ വിളിച്ചു സതീഷിനോട്(അവളുടെ ചെറുക്കൻ) എന്നെ ഒന്നു വന്നു കാണാൻ പറഞ്ഞു ഞാൻ അവന്റെ നമ്പർ വാങ്ങി ഒന്നു വിളിച്ചു സംസാരിക്കുകയും ചെയ്തു പിറ്റേന്ന് തന്നെ സതീഷ് എന്നെ കാണാൻ വന്നു

💬 Comments

View all comments