Chapter Title : നന്മ നിറഞ്ഞവൻ 5 [അഹമ്മദ്]
എന്റെ അടുത്ത് വന്നിരുന്നു അവൾ ഒരുപാട് കരഞ്ഞിട്ടുണ്ടെന്നു ആ മുഖത്തുനിന്നും വ്യക്തം നെസി വന്നു എന്റെ കയ്യിൽ തലവച്ചു കിടന്നു എന്റെ കൈ നനഞു തുടങ്ങിയപ്പോഴാണ് നെസി കരയുകയാണ് എന്നെനിക്ക് മനസ്സിലായത് ഞാൻ അവളെ നോക്കി എന്നിട്ട് പറഞ്ഞു നെസി I am sorry ഞാൻ കുട്ടികൾ എനിക്കണ്ട എന്ന് കരുതി തന്നെ തടഞ്ഞതാണ് അതിനു താൻ ഇങ്ങനെ കരയല്ലേ അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി പിന്നെ എന്റെ നെഞ്ചത്തേക്ക് വീണു പൊട്ടികരഞ്ഞു ഞാൻ ചീത്തയാ ഇക്ക ചീത്തയാ ഇക്കയെപ്പോലൊരാളെ ഞാൻ ചതിച്ചതാ ഇക്ക എന്നോട് ക്ഷമിക്ക് ഇക്ക പടച്ചോൻ ഒരിക്കലും പൊറുക്കാത്ത തെറ്റുകാരിയാണ് ഞാൻ എന്ന് പറഞ്ഞു നെസി എന്റെകയ്യിലേക്കു ബോധമറ്റുവീണു ഞാൻ പെട്ടെന്ന് എണീറ്റു അവളെ ആ ഊഞ്ഞാലിൽ കിടത്തി എന്നിട്ട് അവളെ തട്ടിവിളിച്ചു അവൾ ഉണരുന്നുണ്ട് പക്ഷെ വളരെ ക്ഷീണം ഉള്ളപ്പോലെ തോന്നിയെനിക്ക് അവൾ വളരെ പതുക്കെ ഇക്ക എന്നോട് ക്ഷമിക്കണം ഞാൻ തെറ്റുകാരിയാണെന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കുന്നു പടച്ചോനെ ഇവൾക്ക് എന്തുപറ്റി ഇവളെന്താ ഇങ്ങനെ ഒക്കെ ഞാൻ എന്തായാലും അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ തീരുമാനിച്ചു അവളെ എടുത്തു കാറിൽ ഇരുത്തി സീറ്റ് ബെൽറ്റ് ഇട്ടുകൊടുത്തു ശേഷം മക്കളെയും എടുത്തു പിന്നിൽ കിടത്തി അവരും ഉറങ്ങുകയാണ് ഞാൻ പെട്ടെന്ന് തന്നെ അടുത്തുള്ള നഴ്സിംഗ് ഹോമിൽ കൊണ്ടുപോയി അവർ അപ്പൊത്തന്നെ ഗ്ളൂക്കോസ് കയറ്റാൻ ഉള്ള പരിപാടി തുടങ്ങി ഞാൻ എന്താണെന്നു മനസിലാവാതെ ഡോക്ടറെ നോക്കി ഡോക്ടറെ എന്താ എന്റെ നെസ്സിക്കു പറ്റിയെ ഞാൻ ഇടർച്ചയോടെ ചോദിച്ചു നിങ്ങളുടെ ഭാര്യ രാവിലെ വല്ലതും കഴിച്ചിരുന്നോ എനിക്കറിയില്ല
💬 Comments
View all comments