Chapter Title : നരകത്തിലേക്കുള്ള വഴി
കസേരയും ...പിന്നെ അടുക്കള ...അടുക്കളെന്നു ബാത്റൂമിലലേക്ക് കയറാം ...പുറത്തിറങ്ങി വേണം . നേരത്തെ അമ്മച്ചിടെ പ്രാര്ത്ഥന കാരൊക്കെ വരുമായിരുന്നു ..ഇപ്പൊ സാലി ചേച്ചിയെ പേടിച്ചു ആരും വരത്തില്ല .....ഞാനും പ്രാര്ത്ഥനക്കൊന്നും പോകാറില്ല ...വല്ലപ്പോഴും ഞായറാഴ്ച പോകും ...നേരത്തെ കുഞ്ഞേച്ചി ഞായറാഴ്ച പോകുവാരുന്നു ...കവലെ വെച്ച് ബുഷറാത്തയും മീര ചേച്ചിയുമൊക്കെ കല്യാണത്തെ പറ്റി ചോദിക്കൂന്നു പറഞ്ഞു ഇപ്പൊ പോകാറില്ല ....അയല്കൂട്ടത്തിനു വല്ലപ്പോഴും പോകും ...എന്തേലും സാധനം കൊടുക്കനുണ്ടെല് ചായിപ്പിലെ മേശമേല് വെച്ചേക്കും ...മേടിക്കനുണ്ടെല് ലിസ്റ്റും ...പിന്നെ അന്ന് ഒരു കട്ടന് കാപ്പീം കാണും . ഞാനത് എല്ലാം മേടിച്ചു അടുക്കളെ കൊണ്ടോയി വെക്കും ...പൈസ ഉണ്ടേല് അതും .....എന്നാലും ഇനി എന്തായിരിക്കും കുഞ്ഞെച്ചിയുടെ പ്രതികരണം ..!!!
..രാത്രിയാകും തോറും ജോസുട്ടിയുടെ ശരീരം പേടിയാല് വിറക്കാന് തുടങ്ങി . പോരാത്തേന് അല്പം മഞ്ഞുമുണ്ട് .. തണുപ്പ് തുടങ്ങുവാന്നു തോന്നുന്നു ...തണുപ്പായാ പിന്നെ ലോറിക്ക് ഓട്ടം കുറവായിരിക്കും ....പിന്നെ ഓട്ടോ തന്നെ ശരണം . ജോസുട്ടി അല്പം മാറിയുള്ള ബോര്മയില് നിന്ന് ഒരു കിലോ ചുമന്ന ഹല്വ മേടിച്ചു . കുഞ്ഞെച്ചിക്ക് ചുമന്ന ഹല്വ ഭയങ്കര ഇഷ്ടമാണ് ...ഇടയ്ക്കു തന്നെ കൊണ്ട് വാങ്ങിപ്പിക്കും ...ഉപ്പു നോക്കാന് കൂടി തരില്ലാന്നു മാത്രം . കവലേല് പാക്കറ്റില് വരുന്ന കറുത്ത ഹല്വ കിട്ടും ..പക്ഷെ അതവള്ക്ക് ഇഷ്ടമല്ല . എണ്ണയുടെ കമര്പ്പ് ചോവേം .......
ജോസുട്ടി ലോഡു ബഷീറിന്റെ പീടികയില് ഇറക്കിയിട്ട് ലോറി കൊണ്ടോയി വീട്ടില് ഇട്ടിട്ടു നാലുമുക്കിലേക്ക് തിരിഞ്ഞതും രമേശന് മുന്നില്
'അളിയാ ...നിന്നെ എത്ര വിളി വിളിച്ചു ..."
'ആണോ ഈ
💬 Comments
View all comments