Chapter Title : നരകത്തിലേക്കുള്ള വഴി
തന്നെയേ ഉള്ളൂ ...എന്നിട്ടും നീ എന്നെ അന്വേഷിച്ചില്ല ...അതിനും മാത്രം അകന്നു നീ ...ഞാനെന്നാ തെറ്റാ ചെയ്തേ " സാലി വീണ്ടും വിങ്ങി പൊട്ടി
" കരയാതെ ...ഞാൻ ചോറ് വിളമ്പാം ' അവൻ പ്ളേറ്റെടുത്തു സാലിയുടെ മുന്നിൽ വെച്ചിട്ടു ചോറ് കലം എടുത്തോണ്ട് വന്നു
" ഡാ ...അതീ കപ്പേം മീനും ഉണ്ട് "
ജോസൂട്ടി കലം തുറന്നു നോക്കി .രാവിലെ കണ്ടത്രയും തന്നെ ഉണ്ട്
' കുഞ്ഞേച്ചി രാവിലെ കാപ്പി കുടിച്ചില്ലാരുന്നോ ?'
" ഞാൻ നിനക്ക് ഒണ്ടാക്കിയതാ ...നീയപ്പോ എന്നെ കണ്ടപ്പോ ഓടി ...അതോണ്ട് ഞാനും ഒന്നും കഴിച്ചില്ല ...വെറുതെ രാവിലെ എണീറ്റ് ഉണ്ടാക്കിയത് മിച്ചം " സാലി മൂക്ക് പിഴിഞ്ഞു
" ഇന്നലെ കപ്പ എടുത്തപ്പോ നീയടിച്ചില്ലേ ...ഞാനതാ ...സാരമില്ലെടി കുഞ്ഞേച്ചി ...വാ ..നമ്മക്ക് കഴിക്കാം "
കുഞ്ഞിലേ അവൻ സാലിയെ എടീന്നും എടീ കുഞ്ഞേച്ചി എന്നും ഒക്കെ വായിൽ തോന്നുന്ന പോലെ വിളിക്കുവാരുന്നു . മുതിർന്നപ്പോൾ സാലി അവനെ വഴക്കു പറയാനൊക്കെ തുടങ്ങിയപ്പോൾ അത് കുഞ്ഞേച്ചി എന്ന് മാത്രമായി
ജോസൂട്ടി കപ്പ ഒരു പിടി എടുത്തു ചോറിൽ കുഴച്ചു മീൻ ചാറിൽ മുക്കി അവൾക്ക് നീട്ടി .സാലി വാ തുറന്നു അത് സ്വീകരിച്ചു . ജോസൂട്ടി എഴുന്നേറ്റു അല്പം കഞ്ഞിവെള്ളം കൂടി പാത്രത്തിൽ ഒഴിച്ച് കപ്പയും ചോറും കൂടി കുഴച്ചു ഉണ്ടയാക്കി അവൾക്കു കൊടുത്തു കൊണ്ടിരുന്നു ....
" മതീടാ .....ഇനി നീ കഴിക്ക് " സാലി അവൻ കഴിക്കുന്നത് നോക്കി ഇരുന്നു
ആഹാരം കഴിഞ്ഞു സാലി പാത്രങ്ങളുമായി അടുക്കളയിലേക്കു
💬 Comments
View all comments