Chapter Title : നറുമണം 1
ദുബായിലാണ് ... ഇവിടെ ഒരു കമ്പനിയിൽ സെയിൽസ്മാനായി വർക്ക് ചെയ്യുന്നു." "ഹായ് ഞാൻ സലാം"
"എന്താ ജോലി?"
വീണ്ടും അയാളുടെ ചോദ്യം വന്നു.
" ഡ്രൈവർ ആണ് "
"കമ്പനിയിലോ അതോ?"
"കമ്പനിയിൽ തന്നെ., കൺസ്ട്രക്ഷൻ കമ്പനിയാണ്" ഞാൻ ഉത്തരം പറഞ്ഞു . സെയിൽസ്മാൻ ആയതു കൊണ്ടാകാംആളൊരു സംസാരപ്രിയൻ. അയാളുടെ വീട് കോഴിക്കോട് ആണെന്നും രണ്ട് കുട്ടികളും ഭാര്യയും ഉമ്മയും ഉണ്ടന്നും പറഞ്ഞു. ഞാനും എന്നെ പരിചയപ്പെടുത്തി ഒരു മോനും ഭാര്യയും ഉപ്പയും ഉമ്മയും ഉണ്ട്എന്ന്. വിമാനം പൊങ്ങാൻ റൺവേ യിലേക്ക് നീങ്ങി തുടങ്ങുമ്പോഴേക്കും ഞങ്ങൾ നല്ല സുഹൃത്തുക്കളായി.
സമയം ദുബായ് സമയം രാത്രി 12:30 ഈ സമയം നാട്ടിൽ 2മണി ആയിട്ടുണ്ടാകും എന്റെ ലൈലയും മോനും ഉറക്കത്തിലാകും. അവൻഅല്ലേലും ലൈലക്കൊപ്പം കിടക്കാറില്ല . വല്ലിപ്പയുടെ കുട്ടിയാ അവൻ , വലിയുപ്പാക്കും അവനെ ജീവനാ . എവിടെ പോകുമ്പോളും അവനുമായി ഉപ്പ പോകും സ്കൂൾ വിട്ടു വീട്ടിൽ വന്നാൽ ഉപ്പയുംമോനും കൂടി വയലിൽ കുട്ടികൾ പന്ത്കളിക്കുന്നിടത്തു പോയിരിക്കും . രണ്ടാംക്ലാസ്സുകാരന്റെ വലിപ്പമായിട്ടില്ല അവന്. ക്ലാസ്സിലെ ചെറിയ കുട്ടി അവനാണെത്രെ .
ടേക്ക്ഓഫ് കഴിഞ്ഞു ഏകദേശം അരമണിക്കൂർ കഴിഞ്ഞിരിക്കുന്നു . വിമാനത്തിനകത്തു വെളിച്ചം പരന്നു . ജീവനക്കാർ ഭക്ഷണം വിളമ്പാനുള്ള തിരക്കിലാണ് . പ്രത്യകിച്ചും ഒന്നുംഇല്ല ഒരു സമൂസയും ചായയും . എയർഇന്ത്യ എക്സ്പ്രസ്സ് അല്ലേ അത്രയേ കിട്ടൂ . പിന്നെ മറ്റവനുണ്ട് ഒരു സാംപിൾ കുപ്പിക്ക് 11ദിർഹംസ് . ഞാനും റഫീക്കും മൂന്നെണ്ണം വീതം വാങ്ങി അടിതുടങ്ങി . ആളുകൾ മൂത്രംഒഴിക്കാൻ ബാത്റൂമിലേക്കു പോകുന്ന തിരക്കിലാണ്. ഞങ്ങൾ
💬 Comments
View all comments