0%

Chapter Title : നറുമണം 1

ചെറിയ ലയത്തിൽ സംസാരിച്ചു കൊണ്ടിരുന്നു . തമിഴ്നാട് രാഷ്ട്രീയം മുതൽ ആഗോളതാപനം വരെനീണ്ടു ഞങ്ങളുടെ സംസാരം. അതിനിടയിൽ എപ്പഴോ ഉറക്കത്തിലേക്കു വഴുതിവീണു. റഫീഖ് വിളിക്കുമ്പോളാണ് കണ്ണുതുറന്നത് . വിമാനം കാലിക്കറ്റ് എയർപോർട്ട് അടുക്കുന്നു താഴെ പച്ചപ്പിന്റെ മനം കുളിർക്കുന്ന കാഴ്ച്ച കണ്ടുതുടങ്ങി. ഭാരിച്ച ഭാരവും താങ്ങി പ്രവാസിയുടെ മനസ്സിന്റെ ആഗ്രഹം നിറവേറ്റാനായി വിമാനത്തിന്റെ ടയർ റൺവേയിൽ തട്ടി.

എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ഞങ്ങൾ ലഗേജ് എടുക്കുന്ന ബെൽറ്റിനടുത്തു കാത്തുനിന്നു. നല്ല സുഹൃത്തുക്കളായ ഞാനും റഫീക്കും പരസ്പരം നാട്ടിലെ മൊബൈൽ നമ്പറുകൾ കൈമാറി . തീർച്ചയായും കാണണം എന്ന ഉറപ്പിൽ റഫീഖ് ലഗേജ് എടുത്തുപോയി. അവൻ വീട് ഇവിടെ അടുത്തായ കാരണം ടാക്സി വിളിച്ചാണ് പോയത്. ഞാൻ പുറത്തിറങ്ങി ആൾക്കൂട്ടത്തിനിടയിൽ എന്റെ കണ്ണുകൾ പരതി. അപ്പോഴാണ് കുറച്ചു ദൂരെ നിന്നും മോനെ എന്ന വിളികേട്ടത് . ഉപ്പ എന്നെ കൈ വീശി വിളിക്കുന്നു . സന്തോഷത്തോടെ ഞാൻ ട്രോളിയും തള്ളി അവരുടെ അടുത്തേക്ക് നീങ്ങി . എന്റെ മോന്റെ കയ്യുംപിടിച്ചു ഉപ്പയും കൂടെ ലൈലയും എന്റെ എടുത്തേക്കും വന്നു . ഉപ്പാനെ കെട്ടിപ്പിടിച്ചുംമോനെ പിടിച്ചുമ്മ വെച്ചും ലൈലയുടെ മുഖത്തുള്ള നാണവും കണ്ട് ഞങ്ങൾ കാറിനടുത്തേക്ക് നീങ്ങി. പുലർച്ചെ

ആയതിനാൽ ഉമ്മവന്നില്ല എന്ന് ഉപ്പ പറഞ്ഞു . തുടർന്ന് കാറിൽ കയറി , നാട്ടിലെ ഉപ്പയുടെ കൂട്ടുകാരനാണ് ഡ്രൈവർ , പേര് മാധവേട്ടൻ. പുള്ളിക്കാരനെ പോലെത്തന്നെ കാറും. പഴയ അംബാസിഡർ . വണ്ടിയുടെ വലിവും കുറവാണു. ഉപ്പയോടുള്ള അടുപ്പംകാരണം മോൻ ഉപ്പയുടെ കൂടെ മുന്നിലെ സീറ്റിൽ കയറി . ഞാനും

💬 Comments

View all comments