0%

Chapter Title : നറുമണം 3

മനുഷ്യന്റെ വികാര നിർഭരമായ മര്യാദയിൽ എന്റെ മനസ്സ് തണുത്തു പോയി . രണ്ടു അളിയന്മാരും വന്നു എനിക്ക് കൈതന്നു അവിടെ ചുറ്റിപറ്റിനിന്നു . പുറത്തു റോഡിലൂടെ പോകുന്നവർ കാണുമെന്ന് കരുതിയാണോ , അതോ അയൽവാസികൾ കാണുമെന്ന ജാല്യത കൊണ്ടാണോ എന്നറിയില്ല അവരെന്നെ അകത്തെ ഓഫിസ്മുറിയിലേക്ക് ക്ഷണിച്ചു . ഞാൻ പോയി അവിടെ ഇരുന്നു .

അൽപ സമയശേഷം ചായകുടിയും കഴിഞ്ഞു ലൈലനെയും മോനെയും കൂട്ടി വണ്ടി ആ വീട്ടിൽ നിന്നും പുറപ്പെട്ടു . വൃദ്ധരായ അവളുടെ മാതാപിതാക്കളുടെ കണ്ണിലെ നനവ് ഞാൻ കണ്ടിരുന്നു.

ഒന്നും പരസ്പരം മിണ്ടാതെ ഞങ്ങൾ കുറച്ചു ദൂരം സഞ്ചരിച്ചു . ശേഷം ആളൊഴിഞ്ഞ ഭാഗത്തു വണ്ടി ഞാൻ ഒതുക്കി നിർത്തി . ഉത്കണ്ഠയോടെ അവളെന്നെ നോക്കി . അവളുടെ മടിയിൽ കിടന്നുറങ്ങുന്ന മോന്റെ തലമുടിയിൽ തടവിക്കൊണ്ട് ഞാൻ പറഞ്ഞു .

" ലൈല.....സംഭവിക്കാൻ പാടില്ലാത്തതൊക്കെ സംഭവിച്ചു . തെറ്റും ശരിയും ചികഞ്ഞുനോക്കി ഉത്തരം ഇനി കണ്ടത്തുന്നതിൽ അർത്ഥമില്ല . ഇവിടം മുതൽ നമുക്ക് വീണ്ടും നമ്മുടെ ജീവിതം തുടരാം . നിന്റെ ഏത് പ്രയാസവും എന്നോട് പങ്കുവെക്കാം. അയൽവാസികളും നമ്മുടെ ബന്ധുക്കളിലും മറ്റൊരു അർത്ഥത്തിലുള്ള നോട്ടം ഉണ്ടാകും തീർച്ച . പക്ഷെ അതിനൊന്നും ചെവികൊടുക്കാതെ നമുക്ക് യാത്ര തുടരാം . നിന്റെ കൂടെ ഞാനുണ്ട് " .

എന്റെ വാക്കുകൾ കേട്ട് അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ പുറത്തേക്കു വന്നു. വീണ്ടും വണ്ടി സ്റ്റാർട്ട്ചെയ്ത് ഫസ്റ്റ് ഗിയറിലേക്ക് ലിവർ തള്ളി എന്റെ കാൽ ആക്‌സിലേറ്ററിൽ അമർന്നു .

നാലഞ്ചു ദിവസത്തോടെ എന്റെ വീട്

💬 Comments

View all comments