0%

Chapter Title : നഷ്ടപ്പെട്ട നീലാംബരി 1 [കാക്ക കറുമ്പൻ]

Author : Mandhan Raja Read All Parts 173
സ്കൂട്ടിയുടെ പുറകിലിരുന്നു ആ വീടിന്‍റെ ഗൈറ്റ് കടന്നു വന്ന ആ ദിനം .... തൃശൂരിലെ അറിയ പെടുന്ന ബിസിനസുകാരന്‍ ഹരിനാരായണന്‍റെ ഏക മകന്‍ "ദേവനന്ദന്‍റെ" ജീവിതം തന്നെ മാറ്റി മറിച്ച നാളുകള്‍ . തൃശൂര്‍ കേരള വര്‍മയില്‍ നിന്നും ഡിഗ്രീ പൂര്‍ത്തിയാക്കി PG ചെയ്യാനായി നന്ദന്‍ കാലിക്കറ്റ്‌ യൂണിവേര്‍‌സിറ്റി ക്യാമ്പസിലേക്ക് വന്ന നാളുകള്‍ ,വളരെ കുറച്ചുനാളുകള്‍ കൊണ്ടു തന്നെ യൂണിവേഴ്സിറ്റി നന്ദന്‍ പ്രിയപ്പെട്ടതായ് മാറിയിരുന്നു കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്ക് മാത്രം അവകാശപെട്ട കാടുകള്‍ , യൂണിവേഴ്സിറ്റി ട്രാപ്പ് ,ട്രാപ്പിനോട് ചേര്‍ന്ന പാര്‍ക്ക് ,പിന്നെ യൂണിവേര്‍‌സിറ്റി കാന്ടീന്‍ എങ്ങും പച്ചപ്പു മാത്ര മുള്ള കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയില്‍ നന്ദന്‍ പഠിക്കുക ആയിരുന്നില്ല ജീവിക്കുക ആയിരുന്നു എന്നു തന്നെ പറയാം നന്ദന്‍ ജോയിന്‍ ചെയ്ത കാലങ്ങളില്‍ തന്നെ ആയിരുന്നു യൂണിവേര്‍‌സിറ്റി യിലേക്ക് പുതുതായ് അമ്ബ്ദുല്‍ ജബ്ബാര്‍ സര്‍ VC അയ്‌ വരുന്നത്, പുതിയ vc ഒരുപാട് പരിഷ്കാരങ്ങള്‍ യൂണിവേഴ്സിറ്റിയില്‍ നടപ്പിലാക്കി ചിലതെല്ലാം ഒരുപാട് വിവാദങ്ങള്‍ ക്കും ഇടയക്കിയിരുന്നു അതില്‍ ഒരു തീരുമാനം ആയിരുന്നു കടുമൂടി കിടക്കുന്ന യൂണിവേഴ്സിറ്റി യിലെ കാടുകള്‍ വെട്ടിതെളിക്കുക എന്നത് ,എന്നാല്‍ അതിന് vc കണ്ടുപിടിച്ച കാരണം യൂണിവേഴ്സിറ്റി കാടു മൂടി കിടക്കുന്നത് കണ്ടിട്ടുള്ള സങ്ങടമല്ല മറിച്ച് കാടുകളില്‍ കമിതാക്കള്‍ സല്ലപിക്കാന്‍ ഇരിക്കുന്നു കുട്ടികള്‍ ക്ലാസ് കട്ട് ചെയ്തു കാട്ടിലിരിപ്പാണ് എന്നൊക്കെ ആയിരുന്നു ഈ കാരണങ്ങള്‍ എല്ലാം വിദ്യാര്‍ഥികള്‍ ക്കിടയില്‍ vc ക്ക് എതിരെ പ്രതിഷേധത്തിന് കാരണമായി , അതികം വൈകാതെ അത് സമരമായ് മാറി..... 1st yrars ആയിരുന്നെങ്കിലും നന്ദനും ഫ്രണ്ട്‌ സും സമരത്തിന്‌ മുന്നില്‍ തന്നെ

💬 Comments

View all comments