0%

Chapter Title : നഷ്ടപ്പെട്ട നീലാംബരി 2 [കാക്ക കറുമ്പൻ]

Author : Kambikathakal Read All Parts 117
സ്ഥലം വിട്ടുകാണും എന്നു നിനച്ചിരിക്കുമ്പോൾ പുറകിൽ ആരോ ഉണ്ടെന്നു തോന്നി തിരിഞ്ഞ നന്ദന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല കണ്ണുകൾ രണ്ടും ഒന്നു കൂടെ തിരുമി നോക്കി
'അതേ അനു...,,,,,"
രോഗി ഇച്ഛിച്ചതും ഡോക്ടർ കല്പിച്ചതും മിൽക്ക് എന്നു പറയുന്ന അവസ്‌ഥ ആയിരുന്നു നന്ദന്,
അവളെ തന്നെ നോക്കി അന്ധാളിച്ചു നിന്നിരുന്ന നന്ദന്റെ മുഖത്തിന് മുന്നിൽ അനു കൈ വീശിയപ്പോളാണ് നന്ദൻ ഓർമകളിൽ നിന്നും ഞെട്ടി ഉണർന്നത്.....
"എന്താ,,,,"
നന്ദന്റെ പെട്ടന്നുള്ള പെരുമാറ്റം കണ്ട് അനു ചോദിച്ചു
"ഒന്നുല്ല....."
അനുവിന്റെ മുഖത്തു നോക്കാതെ നന്ദൻ പറഞ്ഞു നിർത്തി....അല്ല പറഞ്ഞു ഒപ്പിച്ചു എന്നു പറയാം....
അല്ലെങ്കിലും അംങ്ങനെ തന്നെ ആണല്ലോ അല്ലെ,,,,,
ആണ്പിള്ളേർ എത്ര ധൈര്യവൻ ആണെങ്കിലും ഇഷ്ട്ടപ്പെട്ട പെണ്ണിനോട് ആദ്യമായി സംസാരിക്കുമ്പോൾ ഭയങ്കര മടിയോ വെപ്രാളമോ ഒക്കെ ആയിരിക്കും എന്നൊക്കെ പണ്ട്‌ സുഹൃത്തുക്കൾ പറഞ്ഞത് നന്ദന്റെ  മനസിലേക്ക് ഓടിയെത്തി
കുറച്ചു സമയത്തെ മൗനത്തിനു വിരാമമിട്ട് കൊണ്ട് ആനു തന്നെ സംസാരിച്ചു തുടങ്ങി.
"ചേട്ടാ...എന്നെ ഇതിന്ന് ഒന്നു ഒഴിവാക്കി തരണം ....."
പെട്ടന്ന് അവൾ അങ്ങനെ പറഞ്ഞപ്പോൾ സംഗതി പിടുത്തം കിട്ടാതെ നന്ദൻ അനുവിനെ തന്നെ നോക്കി നിന്നു
അത് കണ്ട് അനു വീണ്ടും തുടർന്നു....
"എനിക്ക് വരക്കാൻ ഒന്നും അറിയില്ല ചേട്ടാ ....ഫ്രണ്ട്‌സ് എനിക്കിട്ടു തന്ന പണിയാ....ചേട്ടൻ അല്ലെ ബാനർ എഴുതിക്കുന്നത് എല്ലാം നോക്കുന്നത് ,ചേട്ടൻ പറഞ്ഞാൽ മറ്റുള്ളവരും കേഴ്കും പ്ലീസ് ചേട്ടാ...."
ഇത്രയും പറഞ്ഞു കൊണ്ട് അനു മറുപടിക്കായി നന്ദന്റെ മുഖത്തു തന്നെ നോക്കിനിന്നു.
അവളുടെ സംസാരത്തിൽ നിന്നും ആ പേടിച്ച മുഖത്തിന് പിന്നിലെ കാരണം

💬 Comments

View all comments