0%

Chapter Title : നവവധു 10 [JO]

Author : JO Read All Parts 1382

പറഞ്ഞതാണെങ്കിലും ആ ഒറ്റ ഡയലോഗ് നന്നായി ഏറ്റു.

പോരെ പൂരം. ഒന്നാതെ അവശ...പോരാത്തതിന് ഗര്ഭിണിയും എന്ന പറഞ്ഞപോലെ അവസ്ഥയിലായി ഞാൻ. എല്ലാരും മറന്നിരുന്ന ആ വിഷയം കൃത്യമായി ആ സമയത്ത് ഓർമിപ്പിച്ച ആ തെണ്ടിയെ അങ്ങോട്ട് അരച്ചുകലക്കി തന്നിരുന്നെങ്കിൽ ഞാനപ്പോൾ ഒറ്റവലിക്ക് കുടിച്ചേനെ. ഒരു നീണ്ട ബഹളം.

ഒരു കാരണവുമില്ലാതെ ഉറങ്ങിക്കിടക്കുന്ന കൊച്ചിനെയും ചുവന്നോണ്ട് വന്ന് ചേച്ചിയും ഉപദേശവും പരാതികളും അഴിച്ചുവിട്ടു. ഞാൻ നിന്നു കേട്ടു.

ഞാൻ വിശാലിനെ ദഹിപ്പിക്കുന്ന മട്ടിലൊന്നു നോക്കി. പറഞ്ഞത് അബദ്ധമായല്ലോ എന്ന അവസ്ഥയിൽ നിക്കുവാണ് അവനും.

നീ മുറിയിലോട്ടു വാടാ എന്ന മട്ടിൽ ഞാനവനെ നോക്കി പല്ലിറുമി.

നീയാ കൊച്ചിനെ നോക്കിപ്പെടിപ്പിക്കുവോന്നും വേണ്ട. അവൻ ഉള്ളതല്ലേ പറഞ്ഞേ....എന്റെ പല്ലിറുമൽ കൃത്യമായി കണ്ട ചേച്ചി വിടാൻ ഭാവമില്ല.

എല്ലാം നിന്ന് കേട്ട് കഴിഞ്ഞപ്പോഴേക്കും ദേ പുരുഷകേസരികളും വന്നു. ഉപദേശപ്പെരുമഴ. ഞാൻ നിന്ന് കൊണ്ടു.

അല്ലട ശിവാ...നീ ഇവളേം തനിച്ചാക്കിയിട്ടു എന്തിനാ പോയേ???ഇവളെ ഇവടെ ആക്കിയിട്ട് പോയാൽ പോരാരുന്നോ???? വിഷയത്തിൽ നിന്നുമാറി പെട്ടന്നുള്ള സീതേച്ചിയുടെ ആ ഒറ്റ ഡയലോഗ് എനിക്ക് മരുഭൂമിയിൽ പെയ്ത മഴപോലെയായിരുന്നു. തൽക്കാലം എന്റെ തലയിൽ നിന്ന് മാറിയല്ലോ എന്നോർത്ത് ഞാനൊന്നാശ്വസിച്ചു.

ഞാനീ ജോക്കുട്ടനോട് പറഞ്ഞരുന്നു വീട്ടിൽ വന്നൊന്ന് കൂട്ട് കിടക്കാൻ....ശിവേട്ടൻ അടുത്ത പണി എടുത്തു കൃത്യമായി എന്റെ തലക്കടിച്ചു.

ആ കലക്കി. ഒറ്റക്ക് കിടന്നാൽ മുട്ടു കൂട്ടിയിടിക്കുന്ന ഇവനെയോ???? ചേച്ചി അവസരം മുതലാക്കി.

വീണ്ടും ഉപദേശങ്ങൾ.... ഉത്തരവാദിത്വം പഠിപ്പിക്കൽ....ആഹാ ഇന്നത്തെക്കുള്ളതായി.

ഇടക്കെപ്പോഴോ സൗമ്യേച്ചി എന്തോ ഒരു ശബ്ദമുണ്ടാക്കിയപ്പോൾ എല്ലാരുടെയും ശ്രദ്ധ അങ്ങോട്ടായി. ഒറ്റ മിനിട്ടുകൊണ്ടു ഞാൻ പുറത്തിറങ്ങി. ഇനിം നിന്നാൽ ബാക്കികൂടി കേൾക്കേണ്ടി വരും. പക്ഷേ അത് ചേച്ചി കണ്ടു.

ആഹാ മോൻ മുങ്ങാൻ നോക്കുവാണോ???? കൊച്ചിനെ അവിടെ എവിടെയോ കിടത്തിയിട്ട് ചേച്ചി പുറകെയെത്തി.

ആണെങ്കി???

കുറച്ചുനേരം കൂടി നിക്ക്. ബാക്കി കൂടി തന്നുവിടാം. ചേച്ചിയുടെ കണ്ണിൽ കുസൃതി.

എനിക്ക് ആകെ കലികയറി. അല്ല കുസൃതി കയറി. ഒരു പണി കൊടുക്കാം.

അതേയ് കൊച്ചില്ലങ്കി വേണ്ട. ബാ നമ്മക്ക് ഒന്നിച്ചു കിടക്കാം. അതിനെ കെട്ടിപ്പിടിച്ചു കിടക്കുംപോലെ എന്നേം കെട്ടിപ്പിടിച്ചു കിടന്നോ....എനിക്കാണെങ്കി പാലൊന്നും

💬 Comments

View all comments