നവവധു 11 [JO]

📝 Ongoing

👁 98.6K views ❤ 731 likes 💬 86 comments

നവവധു 11
Nava Vadhu Part 11 bY JO |  Previous Parts  CLICK HERE

വളരെയധികം കാത്തിരുപ്പിച്ചു എന്നറിയാം....ക്ഷമിക്കുക.... നല്ലൊരു മൂഡിൽ അല്ലാതെ ഇതെഴുതാൻ എനിക്കാവില്ല എന്നത് കൊണ്ടാണ് ഇത്രയും താമസിച്ചത്...ആ മൂഡ് ഇല്ലാതെ എഴുതിയ പാർട്ട് നിങ്ങളും വായിച്ചതാണല്ലോ.....

വൈകിയെങ്കിലും ഇതിനും ഏവരുടെയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.... അഭിനന്ദനം മാത്രമല്ല വിമർശനം ആയാലും തുറന്ന് പറഞ്ഞുകൊള്ളുക...

ശിവേട്ടന്റെ ചിരി കുറേനേരം നിർത്താതെ തുടർന്നു... എനിക്ക് ആ ചിരി കേട്ടിട്ട് പേടിയായിതുടങ്ങി. കൊലച്ചിരിയാ.....കൊലച്ചിരി...

ഞാൻ ശിവേട്ടനെ ദയനീയമായി നോക്കി. ആണാണെന്നു പറഞ്ഞിട്ട് കാര്യമില്ല കുറച്ചൊക്കെ ധൈര്യം വേണമെന്ന് ഞാൻ എന്നോട് തന്നെ പലവട്ടം പറഞ്ഞെങ്കിലും ദയനീയത അല്ലാതെ മറ്റൊരു ഭാവവും വരില്ല എന്ന് മുഖം കടുംപിടുത്തം നടത്തുന്നു....

എന്റെ ദയനീയത കണ്ടിട്ടാവണം ശിവേട്ടൻ ചിരി നിർത്തി. മുഖത്തേക്ക് ആ പഴയ കള്ളച്ചിരി കടന്നു വന്നോ??? അറിയില്ല...എനിക്കെന്തോ പുള്ളിയുടെ മുഖത്ത് ആ രൗദ്രഭാവം മാത്രമേ അനുഭവപ്പെടുന്നൊള്ളു.

ജോക്കുട്ടൻ പേടിച്ചോ???? ശിവേട്ടന്റെ ചോദ്യം എനിക്കേതൊ അന്യഗ്രഹത്തിൽ നിന്ന് വന്നത് പോലെയാണ് എനിക്ക് തോന്നിയത്...എനിക്ക് മറുപടി പറയാൻ പോയിട്ട് ശിവേട്ടനെ നോക്കാൻ പോലും കഴിഞ്ഞില്ല...ഉള്ളിലെ ഭയം കൈകളിലും കാലുകളിലേക്കും പടർന്നപോലെ.... ഉള്ളത് പറയാമല്ലോ എന്റെ മുട്ട് കൂട്ടിയിടിക്കുന്ന ശബ്ദം നെല്ല് കുത്

📚 Chapters

1 published

Related Stories

💬 Comments

View all comments