Chapter Title : നവവധു 11 [JO]
വീണതാണെന്നു മനസ്സിലായതും ഭൂതകാലത്തിൽ നിന്ന് ഞാൻ ഒറ്റ നിമിഷം കൊണ്ട് വർത്തമാനകാലത്തിലെത്തി. എത്ര ശ്രമിച്ചിട്ടും എനിക്ക് ചിരിയടക്കാൻ സാധിച്ചില്ല.
ഈ പെണ്ണിന് കണ്ണും കണ്ടൂടെ??? നിലത്തു നിന്ന് എണീറ്റ് കൈമുട്ടു തിരുമ്മിക്കൊണ്ടു അമ്മ അച്ചുവിനോട് ശകാരം.
ഇല്ല....പറഞ്ഞതും അവൾ എണീറ്റതും ഒറ്റയോട്ടം.
ഈ പെണ്ണിനിത് എന്നാ പറ്റി????അമ്മ എന്നെ ചോദ്യഭാവത്തിൽ നോക്കി.
ആ ...ഞാൻ അതങ്ങോട്ട് അവഗണിച്ചിട്ടു ഉമ്മറത്ത് പോയിരുന്നു.....
നേരം കുറെയായി അച്ചു വന്നില്ല. കുറെ നേരം ഞാൻ മിറ്റത്തിറങ്ങി അവരുടെ വീട്ടിലേക്ക് നോക്കിനിന്നു. മൈരുണ്ടാക്കാനായിട്ടു ഇവളിന്ന് ആരുടെ പതിനാറടിയന്തിരത്തിനുള്ള ഒരുക്കമാണോ???? എനിക്ക് ആകെ വിറഞ്ഞു വന്നു. ഒന്നാമത് കുണ്ടിക്ക് തീ പിടിച്ചിരിക്കുമ്പോഴാ അവടെ ഒടുക്കത്തെ ഒരുക്കം....തന്നത്താൻ തെറിയും പറഞ്ഞോണ്ടാണ് ഞാൻ അങ്ങോട്ട് ചെന്നത്.
ചെന്നപ്പോ ദേ അച്ചു ചവിട്ടിക്കുതിച്ചു പുറത്തോട്ട് വരുന്നു. മുഖം ഒരു കൊട്ടയുണ്ട്. ഒരുങ്ങിയിട്ടുമില്ല. ഡ്രെസ്സും മാറിയിട്ടില്ല.
എന്നാ ഉണ്ടാക്കുവാടീ... മനുഷ്യനെ പോസ്റ്റ് പിടിപ്പിക്കുന്നതിനൊരു ലിമിറ്റൊണ്ട്....ഞാൻ അവളോട് അലറി.
അവൾ എന്നെ തുറിച്ചൊന്നു നോക്കി. ഒരുമാതിരി ഞാൻ അവളെ കേറിപ്പിടിച്ചപോലെ.
എന്നാ കോപ്പാടീ...
ഞാനെങ്ങോട്ടും വന്നില്ല. അവൾ അതിലും നന്നായി അലറി
നിനക്കെന്നാടി പ്രാന്തോ??? നിനക്കല്ലാരുന്നോ ഇപ്പോ മുട്ടി നിന്നത്????
പ്രാന്ത് നിന്റെ മറ്റവൾക്കാടാ പട്ടീ.... പോയന്വേഷിക്ക്...എന്നെ നോക്കി അലറിയിട്ട് അവൾ എന്റെ വീട്ടിലേക്ക് ഓടി. ആരോടൊക്കെയോ ഉള്ള ദേഷ്യവും സങ്കടവുമൊക്കെ ആ നോട്ടത്തിൽ ഞാനറിഞ്ഞു. നാള് കുറെയായില്ലേ ഞാനവളെ കാണുന്നു.
ഞാൻ നേരെ അകത്തേക്ക് നടന്നു. എന്താണ് സംഭവമെന്നറിയാനുള്ള ആകാംഷയോടെ ഞാൻ അകത്തേക്കും.
ചെല്ലുമ്പോൾ അവിടെ സീതേച്ചിയും ആരതിചേച്ചിയും തമ്മിൽ ദേ പൊരിഞ്ഞ അടി നടക്കുന്നു. ചേച്ചിയുടെ കയ്യിലിരിക്കുന്ന എന്തോ ഒന്നിന് വേണ്ടി സീതേച്ചിയുടെ ഭഗീരതയജ്‌ഞം നടക്കുന്നു. ചത്താലും വിട്ടു കൊടുക്കില്ല എന്ന മട്ടിൽ ചേച്ചിയും.
കുറേനേരം ഞാൻ ആ അടി നോക്കിനിന്നു. സംഗതി കൈവിട്ടു പോകുമെന്ന് തോന്നിയപ്പോ ഞാൻ ഇടക്ക് കയറി. സീതേച്ചി കട്ട കലിപ്പിലായിരുന്നു അപ്പോഴേക്കും. ആദ്യമായാണ് അത്ര കലിപ്പിൽ പുള്ളിക്കാരിയെ ഞാൻ കാണുന്നത്. അതിലും കലിപ്പിൽ ആയിരുന്നു ചേച്ചിയും. ഞാൻ ഇടക്ക് കയറി രണ്ടിന്റെയും കയ്യിൽ പിടിച്ച് ശക്തിയായി അകത്താൻ നോക്കിയപ്പോളാണ് ഞാൻ വന്നതുപോലും രണ്ടും അറിയുന്നത്.
💬 Comments
View all comments