നവവധു 16 [JO]
നവവധു 16
Nava Vadhu Part 16 bY JO | Previous Parts CLICK HERE

വളരെയധികം കാത്തിരുപ്പിച്ചു എന്നറിയാം...ക്ഷമിക്കുക....ജോലിതിരക്ക് മൂലം എഴുതാൻ സാധിച്ചിരുന്നില്ല. ആകേക്കിട്ടുന്ന ഇടവേളകളിൽ വന്നാണ് കമന്റുകൾ ഇട്ടിരുന്നത്. എന്തായാലും കഴിഞ്ഞ പാർട്ടുകൾക്ക് നിങ്ങൾ തന്ന സ്നേഹമോർത്താണ് ക്യാമറയുടെ കണ്ണുവെട്ടിച്ച് ഇതെഴുത്തുന്നത്. ഇതിനും നിങ്ങളുടെ പരിപൂർണ്ണ സഹകരണവും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങളായാലും വിമർശനങ്ങളായാലും അറിയിക്കുമല്ലോ.... ഇനിയും നിങ്ങളുടെ ക്ഷമ പരീക്ഷിക്കാനൊരുക്കമല്ലാത്തതിനാൽ നവവധുവിന്റെ അടുത്ത ഭാഗമിതാ.... റോസിന് മറുപടി കൊടുക്കാനാകാതെ ഞാൻ തരിച്ചു നിന്നു...മുഖം കൈകളിൽ താങ്ങി ഞാൻ കട്ടിലിൽ മുഖം പൊത്തിയിരുന്നു. കേട്ടതൊന്നും വിശ്വസിക്കാനാവുന്നില്ല.... ചേച്ചി...അതൊരു ചുരുളഴിയാത്ത രഹസ്യമായി നിൽക്കുന്നു... എനിക്കുചുറ്റും എന്തൊക്കെയാണ് നടക്കുന്നത് എന്നുപോലും മനസ്സിലാവാത്ത അവസ്ഥ. ചേച്ചിക്ക് മുമ്പും ഇങ്ങനൊരു അവസ്ഥ ഉണ്ടായിരുന്നോ??? അതോ റോസ് എന്നെ തളർത്തുകയാണോ??? രണ്ടായാലും ഇപ്പോഴത്തെ ആ അവസ്ഥയുടെ കാരണം ഞാനാണ്...ഞാൻ...ഞാൻ മാത്രം..!!! എനിക്ക് തല പൊട്ടിപ്പിളരുന്ന പോലെ... ആകയൊരു ശൂന്യത.... ചേച്ചിക്ക് അങ്ങനൊരു ഭൂതകാലം എന്നെങ്കിലും ഉണ്ടായിരുന്നോ എന്നു ഞാൻ തലപുകഞ്ഞു ആലോചിച്ചു... ഇല്ല....റോസ് എന്നെ പറഞ്ഞു തളർത്തുകയാണ്... ഇന്നുവരെ അങ്ങനെയൊരു ഭാവത്തിൽ ആരും ചേച്ചിയെ നോക്കുന്നത് പോലും കണ്ടിട്ടില്ലല്ലോ...സാധാരണ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ആരെങ്കിലും ആ ഒരു സഹാനുഭൂതിയിൽ ചേച്ചിയോട് ഇടപെട്ടേനെ... സ്വന്തം കാര്യം നേടാൻ ഇത്തരമൊരു നുണപറഞ്ഞ റോസിനെ ഒറ്റയടിക്ക് കൊല്ലാനുള്ള കലിപ്പിലാണ് ഞാൻ മുഖമുയർത്തിയത്. പക്ഷേ എന്നെ അമ്പരപ്പിച്ചത് റോസിന്റെ ആ കൂസലില്ലായ്മയായിരുന്നു. അവൾ കൂളായി ഞാൻ തലയുയർത്തി നോക്കുന്നത് പ്രതീക്ഷിച്ചെന്നപോലെ തൊട്ടടുത്ത ഭിത്തിയിൽ ചാരി നിൽക്കുകയായിരുന്നു. കൈകൾ രണ്ടും ഭിത്തിയിൽ കുത്തി അതിൽ ചാരിയുള്ള ആ നിൽപ്പിൽതന്നെ ഒരു പുച്ഛം എനിക്ക് ഫീൽ ചെയ്തു... അല്ല... അതായിരുന്നു ആ മുഖത്തെ ഭാവവും...!! എന്നെ കൊല്ലാനുള്ള കലിപ്പുണ്ടല്ലേ നിനക്കിപ്പോ...????
💬 Comments
View all comments