0%

Chapter Title : നവവധു 10 [JO]

Author : JO Read All Parts 2.4K

ഇല്ല. സീരിയസ് ഒന്നുമല്ലന്നാ പറയണേ... അന്വേഷിക്കാൻ ആളെ വിട്ടിട്ടുണ്ട്. അത് പറഞ്ഞപ്പോൾ ശിവേട്ടന്റെ കണ്ണിലൊരു മിന്നൽ ഞാൻ കണ്ടു. ഞാൻ മാത്രമല്ല അച്ഛനും.

ടാ ഇനിയിപ്പോ എന്നാ ചെയ്യാനാ???? ജാമ്യം കിട്ടാത്ത എഴുത്താ അവന്മാര് എഴുതിയെക്കുന്നെ....പാർട്ടിക്കാരും കേറി കളിക്കുന്നുണ്ടോ എന്നൊരു തോന്നലുണ്ട് എനിക്ക്.....അച്ഛന്റെ സൗണ്ടിൽ അന്നാദ്യമായി ഒരു അമർഷം ഞാൻ കണ്ടു. സാധാരണ മറ്റുള്ളവരുടെ വിഷയങ്ങളിൽ അച്ഛൻ തികച്ചും ശാന്തസ്വഭാവക്കാരനാണ്.

ആര് കളിച്ചാൽ എനിക്കെന്നാ??? എന്റെ പെണ്ണിനെ ഇറക്കാൻ എനിക്കറിയാം. അല്ലെങ്കി കളിക്കുന്ന പാർട്ടിക്കാരേം കൊന്നിട്ട് ഞാനും പോകും അകത്തേക്ക്. അവൾക്കൊപ്പം ഞാനും കെടന്നോളം. കൊല്ലും കൊലയുമൊന്നും ശിവന് പുത്തരിയല്ലന്നു സർവ മറ്റവമാരെയും ഞാൻ പഠിപ്പിക്കാം.....ശിവേട്ടന്റെ കണ്ണുകളിൽ ഒരു തരം പ്രത്യേക ഭാവം കൈവന്നു.

ഏയ്‌....നീ വേണ്ടത്തത് ഒന്നും ചിന്തിച്ചു കൂട്ടണ്ട. നേരമൊന്നു വെളുത്തോട്ടെ....നമുക്കു ഇറക്കാടാ അവളെ....

ഉം....ശിവേട്ടൻ ഒന്ന് മൂളി. എന്നിട്ട് പെട്ടന്നെന്തോ ഓർത്തപോലെ എന്നെ നോക്കി. എന്തോ ഞാനൊന്നു ഞെട്ടി.

ജോക്കുട്ടാ.... ഫോണില് പൈസ ഉണ്ടോ...ഒണ്ടെങ്കി ഈ നമ്പറൊന്നു കുത്തിത്തരുവോ???? ശിവേട്ടൻ ഷർട്ടിന്റെ പോക്കറ്റിൽ നിന്നൊരു മുഷിഞ്ഞ കടലാസ്സുകഷ്ണം എനിക്ക് നേരെ നീട്ടി.

ഇങ്ങു താടാ.... അച്ഛൻ അത് വാങ്ങി സ്വന്തം ഫോണിൽ ആ നമ്പർ കുത്തി ശിവേട്ടന് കൊടുത്തു.

ശിവേട്ടൻ പതുക്കെ ഇരുളിൽ പോയിരുന്നു ആരോടോ കുറേനേരം സംസാരിച്ചു. എന്നിട്ട് തിരിച്ചു വന്നപ്പോൾ മുഖം ആകെ വലിഞ്ഞുമുറുകിയതായി എനിക്ക് തോന്നി.

ആരാടാ??വക്കീല് വല്ലോം ആണോ???? അച്ഛന്റെ ആ ചോദ്യത്തിന് ശിവേട്ടൻ ഒഴുക്കൻ മട്ടിലൊന്നു മൂളി.

അല്ല നീയിത് എവിടെ പോയതായിരുന്നു????

ഞാനൊരു സ്ഥലം നോക്കാൻ പോയതാ സോജേട്ടാ....ഈ മുടിഞ്ഞ നാട്ടീന്ന് എങ്ങോട്ടേലും പോകാൻ.

💬 Comments

View all comments