Chapter Title : നവവധു 10 [JO]
നശിച്ച നാടാ ഇത്. ഗുണ്ടയായ ശിവനെ അറിയാത്ത ഒരു നാട്ടിലേക്ക് പോണം എനിക്ക്. എന്റെ കൊച് അറിയല്ല് അവന്റെ അച്ഛയൊരു ഗുണ്ട ആയിരുന്നു എന്ന്.....ശിവേട്ടന്റെ ആ വാക്കുകൾ എനിക്കെന്തോ പോലെ തോന്നി. പക്ഷേ ഒരു കണക്കിന് അതാണ് ശെരിയെന്നെനിക്കും തോന്നി.അച്ഛനും ഒന്നും പറഞ്ഞില്ല.
അല്ല നീയെങ്ങാനാ അറിഞ്ഞേ????
അവൾടെ ഫോണിലോട്ട് വിളിച്ചപ്പോ ഓഫാ....അപ്പോ ഞാൻ ആ ഗോപിയേട്ടന്റെ വീട്ടിലോട്ട് വിളിച്ചു. അവരാ പറഞ്ഞേ....അല്ലേല്.... ഞാൻ നാളെയെ അറിയൊള്ളു അല്ലെ സോജേട്ടാ?? ശിവേട്ടൻ അച്ഛനോടായി ചോദിച്ചു. പക്ഷേ മറുപടി ഉണ്ടായില്ല സംഭവിച്ചത് എന്നാന്നും അറിയാൻ പറ്റില്ലല്ലോടാ നമ്മക്ക്....അച്ഛൻ ആരോടെന്നില്ലാതെ പറഞ്ഞു.
ശിവേട്ടൻ പെട്ടെന്ന് എന്നെയൊന്നു നോക്കി. പക്ഷേ ഒന്നും പറഞ്ഞില്ല. പക്ഷെ ആ നോട്ടത്തിൽ ഒരായിരം അർത്ഥം ഉണ്ടെന്നെനിക്ക് തോന്നി.
അല്പം കഴിഞ്ഞുകാണും. റോഡിൽ ഒരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം. ഹെഡ്ലൈറ്റ് അണഞ്ഞതും ശിവേട്ടന്റെ കണ്ണുകൾ ഒന്ന് മിന്നിയത് ഞാൻ കണ്ടു. ആ മിഴികൾ ഇടംവലം ഒന്ന് വെട്ടി.
പെട്ടന്ന് ഒരു ലൈറ്റ് തെളിഞ്ഞു. ആരൊക്കെയോ വീട്ടിലേക്ക് വരുന്നു. അച്ഛന്റെയും ശിവേട്ടന്റെയും കണ്ണുകളിൽ ഒരു പകപ്പ് ഞാൻ കണ്ടു.
പണിയാണോടാ ശിവാ???? അച്ഛന്റെ സ്വരത്തിൽ ഒരു പതർച്ച ഉണ്ടെന്ന് ഞാൻ കണ്ടു.
നിങ്ങള് കേറി വാതിലടച്ചോ....പെണ്പിള്ളേര് ഉള്ളതല്ലേ.....ഞാൻ വിളിക്കാതെ ആരും പുറത്തിറങ്ങേണ്ട..... ചാടിയെണീറ്റ് മുണ്ട് മടക്കിക്കുത്തിക്കൊണ്ടു ശിവേട്ടൻ ആ പറഞ്ഞത് ഉപദേശം ആയിരുന്നില്ല അതൊരു ആജ്ഞയാണെന്നു ഞാൻ കണ്ടു.
കേട്ടപാതി കേക്കാത്തപതി വിശാൽ ചാടി അകത്തുകയറി. എനിക്ക് ഓടണോ നിക്കണോ എന്ന അവസ്ഥയും.
പോലിസ് ആണല്ലോടാ.... അച്ചുവിന്റെ അച്ഛന്റെ സൗണ്ടിൽ ഒരു പരിഭ്രാന്തി.
എല്ലാരും ഒന്നു പകച്ചു.
💬 Comments
View all comments