0%

Chapter Title : നവവധു 10 [JO]

Author : JO Read All Parts 2.4K

ഇവിടുണ്ട്. അച്ഛൻ പൊട്ടിച്ചിരിച്ചുകൊണ്ട് ശിവേട്ടനെ നോക്കി.

അതിനെന്നാ ദേ ഇപ്പ വിളിക്കാം. രണ്ട് മൂന്ന് ആദിവാസികളെക്കൂടി വിളിക്കാം. അതാവുമ്പോ വനദൈവത്തിന്റെ അനുഗ്രഹം കൂടിയാവുമല്ലോ.....ശിവേട്ടന്റെ അതിലും കൂടിയ മറുപടി.

സൗമ്യേച്ചി ഇങ്ങനെയൊരു അവസ്ഥയിൽ ഇരിക്കുമ്പോ ഇവർക്കെങ്ങനെ ചിരിക്കാൻ കഴിയുന്നു???? എനിക്കാകെ അത്ഭുതം.

ദേ മിണ്ടാരുത്. ദൈവദോഷം പറയാതെ പൊക്കോണം മൂന്നും കൂടി. സീതേച്ചിയുടെ ഉഗ്രശാസന വന്നു.

ഓ ഞങ്ങളൊന്നും മിണ്ടുന്നില്ലേ.... ഗോപേട്ടൻ കമ്പൊടിച്ചിട്ടു.

ഞങ്ങൾ പിള്ളേർക്ക് ഒന്നും മനസ്സിലായില്ല. ഞങ്ങൾ എല്ലാരുടെയും മുഖങ്ങളിലേക് മാറിമാറി നോക്കി. ഇതിപ്പോ കോമഡിയാണോ ട്രാജടിയാണോ നടക്കുന്നത്?????

അല്ല സോജേട്ടാ....പണ്ടിവള് എന്റെ ഷർട്ട് കണ്ട് പേടിച്ചപോലെ ആയില്ല അല്ലെ....ശിവേട്ടൻ സൗമ്യേച്ചിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

പൊക്കോണം നീ...അമ്മ ശിവേട്ടന്റെ നേരെ ചീറി.

ആ ശെര്യാ.... അന്ന് കുറെ നുരയും പതേം കൂടി ഉണ്ടാരുന്നു അല്ല്യോടാ....ഗോപേട്ടൻ.

ഒന്നു മിണ്ടാതിരി മനുഷ്യാ...വേണ്ടാതീനം പറയാതെ. സീതേച്ചിയുടെ ശാസന.

പിന്നില്ലാതെ. ഇവൻ വെള്ളഷർട്ട് പാർട്ടിക്കൊടി പോലെ കൊണ്ടോയിക്കൊടുത്താൽ അവള് പേടിക്കാതിരിക്കോ???? അമ്മ ചേച്ചിയെ ന്യായീകരിച്ചു.

അവള് ഓർത്തുകാണും പാർട്ടിക്കൊടി ആണെന്ന്. എടുത്തപ്പഴല്ലേ ചോരയാണെന്നു കണ്ടത്. ഗോപേട്ടന്റെ ഗവേഷണഫലവും പുറത്തുവന്നു.

ഇപ്പോ ഏറെക്കുറെ കാര്യങ്ങൾ ഞങ്ങൾക്കും മനസ്സിലായി. ഇത് ചേച്ചിയുടെ സ്ഥിരം രീതിയാണ്. ഈ കോമാ സ്റ്റൈൽ കിടപ്പ്.

വല്ലോം കഴിച്ചിട്ട് പോയിക്കിടന്നു ഉറങ്ങു പിള്ളേരെ...അമ്മ ഞങ്ങളെ നോക്കിപ്പറഞ്ഞു.

അത് ശെരിയാ... ഒന്നുറങ്ങിയെണീറ്റാൽ ഇവള് ഓക്കെയാകും. ശിവേട്ടനും അത്ര സീരിയസ് ഒന്നുമില്ലെന്ന മട്ടിൽ പറഞ്ഞതോടെ ഞങ്ങള് ഔട്ടായി.ശിവേട്ടനും അച്ചന്മാരും പതിയെ രംഗം വിട്ടു. ഞാനെന്തോ സൗമ്യേച്ചിയുടെ മുഖത്തേക്ക് നോക്കിനിന്നു. വന്നതിനെക്കാൾ അൽപ്പം മാറ്റമുണ്ടെന്നെനിക്ക് തോന്നി. കണ്ണിനൊക്കെ ഒരു ഊർജ്ജം വന്നപോലെ.

അല്ല

💬 Comments

View all comments