0%

Chapter Title : നവവധു 10 [JO]

Author : JO Read All Parts 2.3K

മെഡിക്കൽ കോളേജിലേക്ക് ആയിരിക്കും.....പറഞ്ഞത് ഒരു സീനിയർ ചേട്ടനാണ്.

കേറിപ്പിടിച്ചപ്പോ വെട്ടിയതാണെന്നാ തോന്നണെ.....ആരോ ഫോണിൽ പറഞ്ഞുകൊണ്ട് അങ്ങോട്ട്‌ വന്നു. ഞാൻ അവനെ ഒരു നിമിഷം തുറിച്ചു നോക്കിനിന്നു.

പെട്ടന്നാണ് ഞാൻ സൗമ്യേച്ചിയെക്കുറിച് ഓർത്തത്.

ടാ.... എന്നിട്ട് സൗമ്യേച്ചി എന്ത്യേ????

ആ...ഞാൻ കണ്ടില്ല...അകത്തെവിടെയെയോ ആ....അങ്ങോട്ട് അടുക്കാൻ കൂടി വയ്യ. അവിടെ മൊത്തം ആളാ.....

ഒരു മരണവീട്ടിൽ എന്നപോലെ ആളുകൾ കൂട്ടം കൂടി നിന്നു. ഞാൻ വിളിച്ചു പറഞ്ഞവർ എന്നോട് വന്ന് എന്തൊക്കെയോ ചോദിച്ചു....എനിക്കറിയാവുന്നത് ഞാനും പറഞ്ഞു.

ശിവേട്ടൻ ഇതുവരെ അറിഞ്ഞിട്ടില്ല. ആരോട് പറയാൻ.....കയ്യിൽ ഫോണില്ല. ഞാൻ മുറ്റത്തേക്ക് ഇറങ്ങിച്ചെന്നു എങ്കിലും കാലുകുത്താൻ പോലും അവിടെയെങ്ങും ഇടമില്ല. ഞാൻ റോഡിലേക്ക് തിരിച്ചു കയറിവന്നു. കോളേജിൽ നിന്നും കുറെപ്പേർ കൂടി വന്നിരുന്നു. ത്രിമൂർത്തികളും ആദ്യം വന്നവരും അവസാനം വന്നവർക്ക് കാര്യങ്ങൾ വിശദീകരിക്കുന്നു.

കൂട്ടം കൂടി നിക്കുന്നവർ സംഭവത്തിന് പല നിർവചനങ്ങളും കണ്ടുപിടിച്ചുകൊണ്ടിരുന്നു. മോഷണ ശ്രമം ആയിരുന്നു....കേറിപ്പിടിച്ചപ്പോ വെട്ടി..... തുടങ്ങിയ പല പല നിർവചനങ്ങൾ.....

ഈയിടക്ക് ശിവൻ പാർട്ടിക്കാരുമായി എന്തോ പ്രശ്നം ഉണ്ടാക്കിയെന്നാ കേട്ടെ....ഇനി അവര് ആരേലും ആണോ?????

ഏതോ ഒരുത്തൻ ഉന്നയിച്ച ആ സംശയം വെള്ളിടി പോലെയാണ് എന്നിലേക്ക് പതിച്ചത്. ദൈവമേ....അങ്ങനൊന്നും ആകല്ലേ.....ഞാൻ അറിയാതെ പ്രാർത്ഥിച്ചുപോയി.

ഞാൻ കാരണം ഇങ്ങനെയൊരു സംഭവം..... അതെനിക്ക് ചിന്തിക്കാവുന്നതിലും അപ്പുറം ആയിരുന്നു.

വടിവാളിനാ വെട്ടിയതെന്നാ കേട്ടെ.....നെഞ്ചുംകൂടും തലയും ചേർത്താ ഒന്ന്. ഒരെണ്ണം പിന്നീന്ന് നടുവിനും....അത്ര സീരിയസ് ഒന്നുമല്ല....പക്ഷേങ്കി..... ഇനിയവൻ എണീറ്റ് നടക്കാൻ ഇത്തിരി പാടുപെടും.... ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ച് ഒരുത്തൻ അഭിപ്രായങ്ങൾ വിളമ്പി.

എനിക്ക് ആകെയൊരു മരവിപ്പ് ആയിരുന്നു.... നാട്ടിൽ ആദ്യമായാണ് ഇങ്ങനെയൊന്ന്. ശിവേട്ടൻ ആയിരുന്നെങ്കിൽ ഒരുപക്ഷേ ഇത്ര

💬 Comments

View all comments