0%

Chapter Title : നവവധു 10 [JO]

Author : JO Read All Parts 2.3K

ആ വഴിക്കാണ്. ഞാൻ ആ റോഡിൽ വേരുറച്ച പോലെ തറഞ്ഞുനിന്നു.

പണ്ട് ശിവൻ തല്ലിക്കൊന്ന ആരുടെയെങ്കിലും വീട്ടുകാരോ കൂട്ടുകാരോ ആയിരിക്കും.... വാളുമെടുത്തു വെട്ടാനും കൊല്ലാനും നടന്നപ്പോ ഓർത്തുകാണില്ല ഇങ്ങനെയൊരു വിധി....ആളുകള് പിറുപിറുത്തുകൊണ്ട് എന്നെ കടന്നു പോകുമ്പോ ഞാൻ ആകെ തകർന്നു നിക്കുവരുന്നു.

എന്താണ് സംഭവിച്ചത്???? ഒന്നും മനസ്സിലാവുന്നില്ല. ആ വീട്ടിലേക്ക് ഇറങ്ങിച്ചെല്ലാൻ കാലുകൾക്ക് ശക്തി ഇല്ലാത്തത് പോലെ. അതോ മനസ്സിനോ????

ജോ....എന്നെ ഞെട്ടിച്ചുകൊണ്ട് പെട്ടന്നൊരു വിളി.

ഏ.... നടുങ്ങിയാണ് ഞാൻ നോക്കിയത്.

മുറ്റത്തുനിന്നു കയറിവരുന്ന വിശാലും രണ്ടുമൂന്നു സീനിയർ ചേട്ടന്മാരും.

നീയിത് എതിലെയാടാ ഓടിയത്???? ഞങ്ങള് വരുന്ന വഴിക്കൊന്നും നിന്നെ കണ്ടില്ലല്ലോ????

ഞാൻ....പിന്നെ.....എനിക്കൊരു മറുപടി പറയാൻ കഴിഞ്ഞില്ല. എങ്ങനെ പറയും???? ഏതൊക്കെയോ ഇടവഴിയിൽ കൂടിയും ആരുടെയൊക്കെയോ പറമ്പിൽ കൂടിയുമാണ് ഞാൻ ഓടിയത്.

ശിവേട്ടന് എന്നാ പറ്റിയെ???? ആകെ വായിൽ വന്നത് അതാണ്. ചോദിച്ചപ്പോഴേക്കും ഞാൻ വിതുമ്പിപ്പോയി.

എന്താ???? ടാ.... നീയിത് എന്നാക്കെയാ പറയുന്നേ???? ശിവേട്ടന് എന്നാ പറ്റാൻ???? വിശാലിന്റെ മറുചോദ്യം.

അപ്പൊപിന്നെ????ഞാൻ മുറ്റത്തു കൂടിനിക്കുന്ന ആളുകളെ സംശയഭാവത്തിൽ നോക്കി.

ടാ.... ശിവേട്ടന്റെ ചേച്ചി......വിശാൽ പറയാൻ വന്നത് പെട്ടെന്ന് നിർത്തി.

സൗമ്യേച്ചി ....ചേച്ചിക്ക് എന്ത് പറ്റിയെടാ???? എനിക്കാകെ പ്രാന്ത് പിടിക്കുംപോലെ തോന്നി. ഞാൻ വിശാലിനെ പിടിച്ചുലച്ചു.

അത്...അതുപിന്നെ.....ചേച്ചി ഒരാളെ വെട്ടി.

എന്നാന്നു????? വിശാൽ പറഞ്ഞത് എനിക്ക് ശെരിക്കും മനസ്സിലായില്ല. ഞാൻ അവിശ്വനീയതയോടെ അവനെ നോക്കി.

എനിക്കും ഒന്നുമറിയില്ല.... മിറ്റത്തും വീടിനകത്തുമൊക്കെ മൊത്തം ചോരയാ.....

കൊന്നോ??? എന്തോ പെട്ടെന്ന് എനിക്ക് വായിൽ വന്നത് അതാണ്. അതൊരു ആകാംഷ ആയിരുന്നില്ല. നിലവിളി ആയിരുന്നു.

ഏയ്‌....ആരൊക്കെയോ കണ്ടത് കൊണ്ട് അവനെ പൊക്കിയെടുതോണ്ടു പോയിട്ടുണ്ട്.

💬 Comments

View all comments