0%

Chapter Title : നവവധു 10 [JO]

Author : JO Read All Parts 2.3K

വന്നു.....ആകെമൊത്തം വീട് ചാനൽ ചർച്ചക്ക് സമമായി. അച്ഛനമ്മമാർ പരസ്പരം തെളിവുകൾ വിടർത്തി. ഞങ്ങള് പിള്ളേര് കെട്ടുനിന്നു. കോളേജിലെ പ്രശ്നം വരുമ്പോൾ കുറ്റം എനിക്കാകും. അവളുമാർ എനിക്ക് സപ്പോർട്ട്....

കുറെ കേട്ടപ്പോൾ എനിക്കാകെ പ്രാന്ത് പിടിക്കുന്നത് പോലെ.... ആകെയൊരു മന്ദത. വിശാൽ അന്ന് വീട്ടിൽ പോയിട്ടില്ല.ബാക്കിയുള്ളവർ സന്ധ്യയ്ക്ക് പോയി. ഞാൻ അവനെയും കൂട്ടിക്കൊണ്ടു ഉമ്മറത്ത് പോയിരുന്നു.

ശിവേട്ടന്റെ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. അച്ഛന്റെ വാക്കിന് ആരും എതിര് നിന്നില്ല. വേറെ ബന്ധുക്കൾ ആരുമില്ലാത്ത കുഞ്ഞിനെ വേറെന്തു ചെയ്യാൻ???!!!

ക്രിമിനൽ കേസ് ആയതുകൊണ്ട് ജാമ്യം കിട്ടില്ലത്രേ. ഒന്നാമത് ആശുപത്രിയിൽ നിന്നുള്ള വിവരം ഒന്നുമില്ല. ആർക്കാണെന്നോ എന്താണ് അവസ്ഥയെന്നോ വന്നവരുടെ ഉദ്ദേശം എന്തായിരുന്നു എന്നൊന്നും......എനിക്കെന്തോ ആകെയൊരു പന്തികേട് ആണതിൽ തോന്നിയത്. അച്ഛൻ കുഞ്ഞിനെയും കൊണ്ടു സ്റ്റേഷനിൽ പോയിരുന്നു. ജീവച്ഛവം പോലെയിരുന്നു ചേച്ചി കുഞ്ഞിനെ പാലൂട്ടി.

എടുത്തു മാറ്റിയപ്പോൾ ഒന്നു നോക്കിയത് പോലുമില്ല. ഒരു കോമാ അവസ്ഥയിൽ എന്നപോലെ ആയിരുന്നു എന്നാണ് പറഞ്ഞത്. ആ മൂഡിൽ കുട്ടിയെ ചേച്ചിയോടൊപ്പം നിർത്തണ്ട എന്ന് പൊലീസുകാർ തന്നെയാണ് പറഞ്ഞത്. സംഭവം നടന്നശേഷം ഒരു വാക്ക് പോലും ചേച്ചിയുടെ നാവിൽ നിന്ന് വീണിട്ടില്ല. ശെരിക്കും ഒരു ഭ്രാന്തിന്റെ വക്കിലാണ് ചേച്ചിയെന്നാണ് അച്ഛൻ പറഞ്ഞത്.

വിഷാദ ഭാവം....ചത്ത കണ്ണുകൾ....ആ രൂപം എന്റെ ഭാവനയിൽ വളരെ ക്രൂരവും വേദനാജനകവും ആയിരുന്നു....സ്റ്റേഷനിലേക്ക് എന്തോ എന്നെ കൊണ്ടുപോയില്ല....ഞാൻകൂടി വരാം എന്നുപറഞ്ഞപ്പോൾ ഒറ്റ അലർച്ച....കാരണം എന്താണെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല. അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന പോലൊരു സ്റ്റൈൽ.

ശിവേട്ടന്റെ വിവരം ഒന്നുമില്ല... എന്റെ ചിന്ത അതായിരുന്നു. സംഭവം അറിയുമ്പോൾ എന്തൊക്കെ നടക്കുമെന്നോ ചെയ്യുമെന്നു ഒരൈഡിയയും

💬 Comments

View all comments