0%

Chapter Title : നവവധു 11 [JO]

Author : JO Read All Parts 968

സിനിമക്ക് പോകാം...പിന്നെ എല്ലാർക്കും അത്താഴം നിന്റെ വകാ....അവൾ ഓട്ടത്തിനിടയിൽ വിളിച്ചു കൂവി.

സിനിമക്കോ???? കോപ്പ്...മിറ്റത്തിറങ്ങിയാ പാർട്ടിക്കാരു പണി തരുമോ എന്നൊണ് പേടി. അക്കൂട്ടത്തിലാണ് ഇതും. മൈരുണ്ടാക്കാനായിട്ടു ശിവേട്ടനോടും ചോദിക്കാൻ പറ്റില്ലല്ലോ....പെട്ടന്നാണ് മനസ്സിൽ ആ ഓർമ്മകൾ പൊന്തിവന്നത്. വീണ്ടും നെഞ്ചിലൊരു കിടുക്കം.

പെട്ടന്നാണ് അകത്തു നിന്നൊരു ബഹളം. ഓടിച്ചെല്ലുമ്പോ അമ്മയും അച്ചുവും നിലത്ത് നിന്ന് എണീറ്റുവരുന്നു. കൂട്ടിയിടിച്ച് വീണതാണെന്നു മനസ്സിലായതും ഭൂതകാലത്തിൽ നിന്ന് ഞാൻ ഒറ്റ നിമിഷം കൊണ്ട് വർത്തമാനകാലത്തിലെത്തി. എത്ര ശ്രമിച്ചിട്ടും എനിക്ക് ചിരിയടക്കാൻ സാധിച്ചില്ല.

ഈ പെണ്ണിന് കണ്ണും കണ്ടൂടെ??? നിലത്തു നിന്ന് എണീറ്റ് കൈമുട്ടു തിരുമ്മിക്കൊണ്ടു അമ്മ അച്ചുവിനോട് ശകാരം.

ഇല്ല....പറഞ്ഞതും അവൾ എണീറ്റതും ഒറ്റയോട്ടം.

ഈ പെണ്ണിനിത് എന്നാ പറ്റി????അമ്മ എന്നെ ചോദ്യഭാവത്തിൽ നോക്കി.

ആ ...ഞാൻ അതങ്ങോട്ട് അവഗണിച്ചിട്ടു ഉമ്മറത്ത് പോയിരുന്നു.....

നേരം കുറെയായി അച്ചു വന്നില്ല. കുറെ നേരം ഞാൻ മിറ്റത്തിറങ്ങി അവരുടെ വീട്ടിലേക്ക് നോക്കിനിന്നു. മൈരുണ്ടാക്കാനായിട്ടു ഇവളിന്ന് ആരുടെ പതിനാറടിയന്തിരത്തിനുള്ള ഒരുക്കമാണോ???? എനിക്ക് ആകെ വിറഞ്ഞു വന്നു. ഒന്നാമത് കുണ്ടിക്ക് തീ പിടിച്ചിരിക്കുമ്പോഴാ അവടെ ഒടുക്കത്തെ ഒരുക്കം....തന്നത്താൻ തെറിയും പറഞ്ഞോണ്ടാണ് ഞാൻ അങ്ങോട്ട്‌ ചെന്നത്.

ചെന്നപ്പോ ദേ അച്ചു ചവിട്ടിക്കുതിച്ചു പുറത്തോട്ട് വരുന്നു. മുഖം ഒരു കൊട്ടയുണ്ട്. ഒരുങ്ങിയിട്ടുമില്ല. ഡ്രെസ്സും മാറിയിട്ടില്ല.

എന്നാ ഉണ്ടാക്കുവാടീ... മനുഷ്യനെ പോസ്റ്റ് പിടിപ്പിക്കുന്നതിനൊരു ലിമിറ്റൊണ്ട്....ഞാൻ അവളോട് അലറി.

അവൾ എന്നെ തുറിച്ചൊന്നു നോക്കി. ഒരുമാതിരി ഞാൻ അവളെ കേറിപ്പിടിച്ചപോലെ.

എന്നാ കോപ്പാടീ...

ഞാനെങ്ങോട്ടും വന്നില്ല. അവൾ അതിലും നന്നായി അലറി

നിനക്കെന്നാടി പ്രാന്തോ??? നിനക്കല്ലാരുന്നോ ഇപ്പോ മുട്ടി നിന്നത്????

പ്രാന്ത് നിന്റെ മറ്റവൾക്കാടാ

💬 Comments

View all comments