Chapter Title : നവവധു 11 [JO]
പട്ടീ.... പോയന്വേഷിക്ക്...എന്നെ നോക്കി അലറിയിട്ട് അവൾ എന്റെ വീട്ടിലേക്ക് ഓടി. ആരോടൊക്കെയോ ഉള്ള ദേഷ്യവും സങ്കടവുമൊക്കെ ആ നോട്ടത്തിൽ ഞാനറിഞ്ഞു. നാള് കുറെയായില്ലേ ഞാനവളെ കാണുന്നു.
ഞാൻ നേരെ അകത്തേക്ക് നടന്നു. എന്താണ് സംഭവമെന്നറിയാനുള്ള ആകാംഷയോടെ ഞാൻ അകത്തേക്കും.
ചെല്ലുമ്പോൾ അവിടെ സീതേച്ചിയും ആരതിചേച്ചിയും തമ്മിൽ ദേ പൊരിഞ്ഞ അടി നടക്കുന്നു. ചേച്ചിയുടെ കയ്യിലിരിക്കുന്ന എന്തോ ഒന്നിന് വേണ്ടി സീതേച്ചിയുടെ ഭഗീരതയജ്‌ഞം നടക്കുന്നു. ചത്താലും വിട്ടു കൊടുക്കില്ല എന്ന മട്ടിൽ ചേച്ചിയും.
കുറേനേരം ഞാൻ ആ അടി നോക്കിനിന്നു. സംഗതി കൈവിട്ടു പോകുമെന്ന് തോന്നിയപ്പോ ഞാൻ ഇടക്ക് കയറി. സീതേച്ചി കട്ട കലിപ്പിലായിരുന്നു അപ്പോഴേക്കും. ആദ്യമായാണ് അത്ര കലിപ്പിൽ പുള്ളിക്കാരിയെ ഞാൻ കാണുന്നത്. അതിലും കലിപ്പിൽ ആയിരുന്നു ചേച്ചിയും. ഞാൻ ഇടക്ക് കയറി രണ്ടിന്റെയും കയ്യിൽ പിടിച്ച് ശക്തിയായി അകത്താൻ നോക്കിയപ്പോളാണ് ഞാൻ വന്നതുപോലും രണ്ടും അറിയുന്നത്. എന്തായാലും രണ്ടും നിർത്തി. ഇരു വശത്തേക്കും മാറിനിന്നു കിതച്ചു. സംഭവം എന്താണെന്നറിയാതെ ഞാൻ ഞാൻ രണ്ടുപേരെയും മാറിമാറി നോക്കി. ആരും ഒന്നും പറഞ്ഞില്ല. ചേച്ചി എന്നെ ദഹിപ്പിക്കുന്ന മട്ടിലൊന്നു നോക്കിയിട്ട് തിരിഞ്ഞ് ഒറ്റ നടപ്പ്. എനിക്കൊന്നും മനസ്സിലായില്ല.
എന്താ സീതാമ്മേ എന്നാ പറ്റി???
അവളോട് പോയി ചോദിക്ക്...പെണ്ണിന് കൊറേ കൂടുന്നുണ്ട്. നീയല്ലേ കൊണ്ടുനടക്കണേ....പോയന്വേഷിക്ക് എന്നാ പ്രാന്താന്നു...!!! സർവ കുറ്റവും എന്റെ നെഞ്ചത്തോട്ട് വെച്ച് സീതേച്ചി അതിലും സ്പീഡിൽ അടുക്കളയിലോട്ടു പോയി.
ആകെ കിളിപോയ അവസ്ഥയിൽ ഞാൻ കുറേനേരം അവിടെ നിന്ന് ആലോചിച്ചു. ഇവിടിപ്പോ ഞാനെന്നാ മയിര് കാണിച്ചു????!!! ഒരുണ്ടയും മനസ്സിലോട്ട് വന്നില്ല. ഓ കോപ്പ്. ഞാൻ ചെലവ് ചെയ്യാത്തത്
💬 Comments
View all comments