Chapter Title : നവവധു 12 [JO]
നിന്നുള്ള വിളി. അല്ല നിങ്ങള് തന്നെ പറ... ഫോൺ എടുക്കുമോ ഞാൻ????!!!
രാവിലെ ഒന്നും കഴിക്കാതെ പോന്നതിലുള്ള ദേഷ്യം തീർക്കാനുള്ള വിളിയാണ് എന്നത് ഉറപ്പ്. അമ്മ മുറ്റത്തു ആയിരുന്നതിനാൽ കഴിക്കാത്തത് കണ്ടിരുന്നില്ല. അല്ല ഇനിയിപ്പോ ആകാശം ഇടിഞ്ഞുവീണു എന്നു പറഞ്ഞാലും ഞാനിവിടുന്നു എണീക്കാൻ പോണില്ല.
നല്ല ചൂടാണ് പെണ്ണിന്. ആണൊരുത്തൻ പിടിച്ചിരിക്കുന്നത് കൊണ്ടാണോ എന്നറിയില്ല. അവളുടെ നിശ്വാസത്തിന് പോലും ഒരു പ്രത്യേകത. നോട്ടം ഗ്രൗണ്ടിലേക്ക് ആണെങ്കിലും മനസ്സ് ഇവിടെങ്ങും അല്ലെന്ന് തോന്നുന്നു. ഇടതുകൈ കൊണ്ട് അവളുടെ വയറിൽ ചുറ്റിയിരിക്കുന്ന കയ്യിൽ അവൾ ബലമായി പിടിച്ചിട്ടുണ്ട്. "സ്ഥാനം"മാറാതെ ആവണം.
എന്തായാലും മനസ്സിൽ ആ സമയത്ത് ഒട്ടും കാമം ഇല്ലായിരുന്നതിനാൽ എന്റെ കൈ എന്തായാലും ഡീസന്റ് ആയിരുന്നു. വെറുതെ ഒരു പിടുത്തം. പ്രണയം മാത്രമാണ് മനസ്സിൽ. ഇടക്ക് ആ ചുവന്ന് തുടുത്ത കവിളിൽ ഒന്ന് ചുണ്ടമർത്താൻ തോന്നിയെങ്കിലും അതിലും ഒട്ടും കാമം ഉണ്ടായിരുന്നില്ല. എന്റെ പെണ്ണാണ്....ആർക്കും വിട്ടു കൊടുക്കില്ല എന്നൊരു തീരുമാനം വിളിച്ചോതുന്നപോലെ.
രണ്ടും കൂടി ടൂർ പോയതാണോ??? ഞാൻ ചോദിച്ചു... പക്ഷേ കേട്ടില്ല.
പൂയ്.... ഞാൻ വിരലുകൾ കൊണ്ടാ വയറ്റിൽ ഒന്ന് തോണ്ടി. അവൾ ഞെട്ടിയുണർന്നു.
അവൾ പെട്ടന്നെന്റെ മുഖത്തേക്ക് നോക്കി. ആ ഭാവം എന്താണെന്ന് എനിക്ക് മനസ്സിലായില്ല.
അല്ല രണ്ടും കൂടി ടൂർ പോയോന്ന്.... ഞാൻ ആ നോട്ടം മറക്കാനായി വീണ്ടും ചോദിച്ചു.
ആര്??
നിന്റെ കൂട്ടുകാരീം...... പൂർത്തിയാക്കാൻ സാധിച്ചില്ല. അതിനുമുന്നേ മറുപടി വന്നു.
ആ പോയിക്കാണും. അതിനു നിനക്കെന്നാ???
നമുക്കും പോകാം....ഞാനൊരു കള്ളച്ചിരിയോടെ അവളെ നോക്കി.
അയ്യടാ.... ചെക്കന്റെയൊരു....അവളെന്നെ തല്ലാൻ നോക്കി. അവൾ എന്നെ തല്ലാനായി
💬 Comments
View all comments