0%

Chapter Title : നവവധു 12 [JO]

Author : JO Read All Parts 1.2K

നീയതിനെ??? പിന്നിൽ നിന്നും അമ്മയുടെ വക .

ഞാൻ രണ്ടുപേരുടെയും മുഖത്തേക്ക് ഒന്ന് പാളിനോക്കി. ദേഷ്യംകൊണ്ട് വിറക്കുകയാണ്. എനിക്കണേ സംഭവം എന്താണെന്ന് കത്തിയതുമില്ല.

ഞാ...ഞാനെന്നാ കാണിച്ചൂന്നാ??? ചെറിയൊരു വിറയലോടെ ഞാൻ പതിയെ ചോദിച്ചു. ഉറക്കെ ചോദിക്കാൻ ധൈര്യം പോരാ..

നീ എന്നാ കോണച്ചൂന്നോ.????... പറഞ്ഞു തരാടാ....അച്ഛൻ മുറ്റത്തേക്ക് ചാടി.

ഒരടി പ്രതീക്ഷിച്ചതിനാൽ ഞാൻ നൈസായി പിന്നോട്ടും ചാടി. എന്താ സംഭവിച്ചത് എന്നുള്ള ഒരു അമ്പരപ്പ് എന്റെയുള്ളിലും ഉണ്ടായിരുന്നു എന്നതാണ് സത്യം.

പോയി വിളിച്ചോണ്ട് വാടാ എന്റെ കൊച്ചിനെ....അല്ലേ ആ മുറിയിൽ കിടന്നു ചത്തുപോകും ആ പാവം.... അമ്മയുടെ ആ ഡയലോഗ് എന്നെ വല്ലാതെ ഉലച്ചു. പ്രശ്നം ഗുരുഃതരമാണെന്നു എന്റെ ആറാമിന്ദ്രിയം വിളിച്ചോതിയതും ഞാൻ അവളുമാരുടെ വീട്ടിലേക്കോടി. അന്ന് സൗമ്യേച്ചിയുടെ വീട്ടിലേക്ക് ഓടിയത്തിലും വേഗത്തിൽ....കാരണം....കാരണം......അതിന്നും എനിക്ക് അജ്ഞാതം. ഒരുപക്ഷേ ചേച്ചി എന്റെ ഹൃദയം ആയിരുന്നിരിക്കാം.

ഓടിയെത്തുമ്പോ മുറ്റത്താരെയും കണ്ടില്ല. അകത്തു നിന്നും എന്തോ ബഹളം കേൾക്കാം. പറന്ന് എന്നു മട്ടിലാണ് ഞാൻ അകത്തെത്തിയത്. ചെന്നപ്പോ ആരതിചേച്ചിയുടെ മുറിയുടെ മുമ്പിൽ ഒരു യുദ്ധതിനുള്ള ആളുണ്ട്. അച്ചു...അവരുടെ അച്ഛൻ...സീതേച്ചി...സൗമ്യേച്ചി...ശിവേട്ടൻ.....എന്നെക്കണ്ടപാടെ എല്ലാരുടെയും മുഖത്ത് മിന്നിമറഞ്ഞ ഭാവം അതെനിക്ക് ഊഹിക്കാൻ പോലും കഴിഞ്ഞില്ല. പക്ഷേ അവരുടെ മുഖത്തൊരു ആശ്വാസഭാവം ഞാൻ മനസ്സിലാക്കി.

ജോക്കുട്ടാ....സീതേച്ചി ഓടി വന്നത് കരഞ്ഞോണ്ട്.

സ്ത്രീജനങ്ങൾ എല്ലാം കരയുവാണെന്നു ഞാൻ അപ്പോളാണ് കണ്ടത്.

എന്നാ സീതാമ്മേ...എന്നാ പറ്റി??? എനിക്കാകെ അങ്കലാപ്പായി.

അവള്...വാതില് തുറക്കണില്ലടാ...നീ...നീയിന്നലെ പോയ പിന്നാലെ മുറീ കേറി കഥകടച്ചതാ....ഇതുവരെ തുറന്നിട്ടില്ലടാ....എനിക്ക് പേടിയാകുവാടാ ജോക്കുട്ടാ....ഒന്നു വിളിക്കടാ.... സീതേച്ചിയുടെ നിലവിളി ഉച്ചത്തിലായി.

ദൈവമേ...ചേച്ചി എന്തേലും....എന്റെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി. അടിമുടി ഞാനൊന്നു വിറച്ചു.

💬 Comments

View all comments