0%

Chapter Title : നവവധു 12 [JO]

Author : JO Read All Parts 1.2K

ഒറ്റനിമിഷം കൊണ്ടുഞാൻ വാതിലിനടുത്തെത്തി.

ചേച്ചിയെ...ടീ വാതില് തൊറക്ക്.... ഞാനാ ജോക്കുട്ടൻ...ഞാൻ വാതിലിൽ ആഞ്ഞടിച്ചുകൊണ്ടു വിളിച്ചു.

മറുപടിയില്ല.

പലവട്ടം വിളിച്ചെങ്കിലും ഒരുമറുപടിയും വന്നില്ല. അവസാന വിളി ഞാൻ കരഞ്ഞുകൊണ്ടാണ് വിളിച്ചത്. ചേച്ചിക്ക് എന്തോ സംഭവിച്ചു എന്ന തോന്നൽ എന്റെ കണ്ണിലൂടെ ഒലിച്ചിറങ്ങി. ജനലിലൂടെ ശിവേട്ടൻ അകത്തേക്ക് നോക്കുന്നുണ്ട്. വേറൊന്നും സംഭവിച്ചിട്ടില്ല എന്ന് കണ്ടതിനാൽ അവർക്ക് അത്ര ഫീലിംഗ് ഒന്നുമില്ല. വാതിൽ തുറക്കാത്ത ഫീൽ മാത്രം. പക്ഷേ.... എനിക്ക്...എനിക്കെന്തോ...

ശിവേട്ടാ...പൊളിക്കാം....എന്റെ വാക്കുകൾക്ക് പെട്ടന്നൊരു ബലം വന്നു. മുഖത്തൂടെ ഒലിച്ചിറങ്ങിയ കണ്ണീർ പുറംകൈ കൊണ്ടു തുടച്ചുകൊണ്ട് ഞാൻ ശിവേട്ടനെ നോക്കി. എന്തോ അതിൽക്കൂടുതൽ കാത്തിരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല.

ശിവേട്ടൻ എന്നെ അമ്പരപ്പോടെ നോക്കി. എനിക്കെന്തോ അതൊരു അപമാനം പോലെയാണ് തോന്നിയത്. ആ ദേഷ്യം കാലുകളിലേക്ക് ആവാഹിച്ച് ഞാനാ വാതിലിൽ ആഞ്ഞു തൊഴിച്ചു. വീട് അടിമുടി ഒന്നു കുലുങ്ങിയോ???ആവോ...എന്തായാലും കതകിന് യാതൊരു മാറ്റവുമില്ല. ഈട്ടിത്തടിയുടെ വാതിലാണ്. ആനപിടിച്ചാലും ങേഹേ...!!!

പക്ഷേ ആ തൊഴിക്ക് പ്രതികരണമുണ്ടായി. അകത്ത് ഓടമ്പൽ മാറുന്നത് ഞങ്ങള് കേട്ടു. കേട്ടപാതി കേൾക്കാത്ത പാതി ഞാൻ മുറിക്കകത്തേക്ക് ഇരച്ചുകയറി. ഇത്രേം നേരം തീ തീറ്റിച്ചതിന് തലേന്നത്തെതുപോലെ ഒരണ്ണം കൊടുക്കാനായാണ് കേറിയതെങ്കിലും അകത്തു കണ്ട കാഴ്ച്ച എന്റെ സർവനാഡികളും മരവിപ്പിക്കുന്നതായിരുന്നു. അകത്തുള്ള രൂപം ചേച്ചി തന്നെയെന്നുറപ്പിക്കാൻ എനിക്കൊരു നിമിഷമെടുത്തു.

കട്ടിലിൽ മുടിയൊക്കെ പറത്തി, കരഞ്ഞു കരഞ്ഞു കണ്ണുകൾ വീങ്ങിയ ഒരു രൂപം!!! പക്ഷേ അതിനേക്കാൾ എന്നെ ഞെട്ടിച്ചത് മറ്റൊന്നായിരുന്നു. ചേച്ചിയുടെ ഇടത്തേ കവിള് നീരുവെച്ചു തൂങ്ങിയിരിക്കുന്നു. ഏതോ അന്യഗ്രഹജീവിയെപ്പോലാണ് ഇപ്പോളാ മുഖം!!!

എന്റെ പിന്നാലെ ഓടിയെത്തിയ എല്ലാരും ആ രൂപം കണ്ടു നടുങ്ങി

💬 Comments

View all comments